
കൊച്ചി: കെവിന്കൊലക്കേസിലെ പ്രതിക്ക് ജയിലില്‍ മര്‍ദ്ദനമേറ്റെന്നു പരാതി. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നതിനിടെയാണ് കേസിലെ ഒന്‍പതാം പ്രതി മര്‍ദ്ദനമേറ്റെന്ന പരാതിയുമായെത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ ജില്ലാ ജഡ്ജിയും ഡി.എം.ഒ.യും പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തി പരാതിയുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തണമെന്നും റിപ്പോര്‍ട്ടു സമര്‍പ്പിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.






