
ചൈനീസ് വാഹന ഭീമനായ എസ്എഐസിയുടെ (SAIC) സബ്സിഡിയറിയായ ബ്രിട്ടീഷ് ബ്രാൻഡ് എംജി മോട്ടോർ 2021 ഹെക്ടറിനെ ഇന്ത്യയിൽ വില്പനക്കെത്തിച്ചു. ഹെക്ടറും ഹെക്ടര്‍ പ്ലസും മുഖം മിനുക്കുകയും ഏഴ് സീറ്റുകളിലായി പുതിയ ഹെക്ടര്‍ പ്ലസ് അവതരിപ്പിക്കുകയും ചെയ്തു.
റിപ്പോർട്ടുകൾ അനുസരിച്ച് റെഗുലര്‍ ഹെക്ടറിന് 12.89 ലക്ഷം മുതല്‍ 18.32 ലക്ഷം രൂപ വരെയും, ആറ് സീറ്റര്‍ ഹെക്ടര്‍ പ്ലസിന് 15.99 ലക്ഷം മുതല്‍ 19.12 ലക്ഷം രൂപ വരെയും, ഏഴ് സീറ്റര്‍ പതിപ്പിന് 13.34 ലക്ഷം മുതല്‍ 18.32 ലക്ഷം രൂപ വരെയുമാണ് എക്സ് ഷോറും വില. മുൻകാഴ്ച്ചയിൽ പുത്തൻ എംജി ഹെക്ടറിന്റെ ആകർഷണം ക്രോം സ്റ്റഡ്ഡുകൾ ചേർത്ത് കൂടുതൽ മനോഹരമാക്കിയ ഗ്രിൽ ആണ്. 17 ഇഞ്ചിന് പകരം 18 ഇഞ്ച് വലിപ്പമുള്ള പുതിയ ഡിസൈനിലുള്ള അലോയ് വീൽ ആണ് വശങ്ങളിലെ മാറ്റം. മുന്നിലേയും പിന്നിലേയും ബമ്പറുകളിലെ ഗണ്‍മെറ്റല്‍ ഗ്രേ ഫിനീഷിങ്ങിലുള്ള സ്കിഡ് പ്ലേറ്റ് ഒരുങ്ങുന്നു
സ്റ്റാറി ബ്ലൂ എന്ന പുത്തൻ നിറത്തിലും ഡ്യുവൽ ടോൺ നിറങ്ങളിലും 2021 ഹെക്ടർ ലഭ്യമാണ്. വയർലെസ്സ് മൊബൈൽ ഫോൺ ചാർജർ, മുൻ നിര സീറ്റുകൾക്ക് വെന്റിലേഷൻ എന്നിവ പുതിയ ഫീച്ചറുകൾ ആണ്. ഷാംപെയിൻ ഗോൾഡ്/ബ്ലാക്ക് ഇന്റീരിയറുള്ള ഹെക്ടറിനൊപ്പം ആമ്പിയന്റ് ലൈറ്റിംഗ് ഓപ്ഷണൽ ആയി തിരഞ്ഞെടുക്കാം. സെഗ്മെന്റിലെ തന്നെ പുതിയ ഹിഗ്ലീഷ് വോയിസ് കമാന്റ് സംവിധാനം ഇതിൽ ഒരുങ്ങുന്നു.
2021 ഹെക്ടറില്‍ മെക്കാനിക്കലായി മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. പുത്തൻ ഹെക്ടർ, ഹെക്ടർ പ്ലസ് മോഡലുകളിൽ 140 എച്ച്പി പവറും 250 എൻഎം പീക്ക് ടോർക്കും നിർമ്മിക്കുന്ന 1.5 ലിറ്റർ ടർബോ പെട്രോൾ, 48V മൈൽഡ്-ഹൈബ്രിഡ് സംവിധാനമുള്ള 170 എച്ച്പി 1.5 ലിറ്റർ ടർബോ പെട്രോൾ, 168 എച്പി പവറും 350 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 2.0-ലിറ്റർ, 4-സിലിണ്ടർ ടർബോ-ഡീസൽ എൻജിൻ എന്നിങ്ങനെ മൂന്ന് എഞ്ചിനുകൾ തന്നെയാണ് കരുത്ത് നൽകുന്നത്. 6-സ്പീഡ് മാന്വൽ, 6-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് എന്നീ ഗിയർബോക്സ് ഓപ്ഷനുകളും മാറ്റമില്ലാതെ തുടരും.






