
തെന്നിന്ത്യയിലെ തിരക്കേറിയ താരമാണ് ഇനിയ. മലയാളത്തിലും ഇനിയ നിരവധി വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാന്‍ യാതൊരു മടിയുമില്ലാത്ത താരം കൂടിയാണ് ഇനിയ. ഗ്ലാമറസായി ഉള്ള തന്റെ ഒരുപാട് ഫോട്ടോകള്‍ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ താരം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ ഒരു എഫ്എമ്മിനു നല്കിയ ഇനിയയുടെ അഭിമുഖമാണ് വൈറലായി മാറിയിരിക്കുന്നത്. ഗ്ലാമര്‍ വേഷത്തെ കുറിച്ച് തന്നെയാണ് താരം വ്യക്തമായി പ്രതികരിച്ചത്.
മലയാളികള്‍ പറയുന്നതു പോലെ തന്നെ ഗ്ലാമര്‍ ലുക്ക്, ഹോട്ട് ഡോള്‍, ഡാമിന് ഹോട്ടാ, സൊ സെക്സി എന്നൊക്കെ പറയുന്ന ഇമേജ് തനിക്കുണ്ടെന്ന് തന്നെയാണ് ഇനിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്. മാത്രമല്ല, യങ് കാലത്ത് ഗ്ലാമര്‍ കാണിച്ചാലെ ആള്ക്കാര് കാണുവെന്നും 60-70 വയസ്സ് കഴിഞ്ഞ് കാണിച്ചാല്‍ ആരും കാണില്ല എന്നും ഇനിയ തുറന്നു പറഞ്ഞു. ഗ്ലാമര്‍ വേഷത്തില്‍ എത്തുന്നവര്‍ എന്തിനും തയ്യാറെന്നും, അതുപോലെ എല്ലാം മൂടിപ്പുതച്ച് നടക്കുന്നവര്‍ മാന്യര്‍ ആണെന്നുമുള്ള തെറ്റായ ധാരണ സമൂഹത്തില്‍ നില നില്‍ക്കുന്നുണ്ടെന്നും ഇനിയ പറയുന്നു.






