
തിരുവനന്തപുരം: തിരുവല്ലത്ത് വൃദ്ധയെ വീടിനുള്ളില്‍മരിച്ച നിലയില്‍ കണ്ടെത്തി. 78 വയസ്സുകാരിയായ ജാന്‍ ബീവിയാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. സംഭവത്തില്‍ തിരുവല്ലം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ജാന്‍ ബീവി തിരുവല്ലത്തെ വീട്ടില്‍ ഒറ്റയ്ക്കാണ് താമസം. അല്‍വാസിയായ മറ്റൊരു സ്ത്രീയാണ് സഹായത്തിനായി എത്തുക. ഈ സ്ത്രീയാണ് വൃദ്ധയെ അബോധാവസ്ഥയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് പോലീസില്‍ വിവരം അറിയിച്ചത്. വൃദ്ധയുടെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷണംപോയിരുന്നു. അതിനാല്‍ മോഷണ ശ്രമമാണോ മരണത്തിന് കാരണമായതെന്ന് പോലീസ് അന്വേഷിക്കും. മരണത്തിലെദുരൂഹത കൊലപാതകമാണോ എന്നസംശയം ബലപ്പെടുത്തുന്നതായും പോലീസ് പറയുന്നു.






