
ബ്രിസ്ബെയ്ന്‍:യുകെയില്‍ കണ്ടെത്തിയ കോവിഡിന്റെ പുതിയ വകഭേദം ഇന്ത്യ-ഓസ്ട്രേലിയ അവസാനത്തെ ടെസ്റ്റ് മത്സരം നടക്കുന്ന ബ്രിസ്ബെയ്നിലും സ്ഥിരീകരിച്ചു. നാലാമത്തേതും അവസാനത്തേതുമായ ടെസ്റ്റ് മത്സരം നടക്കുന്ന ബ്രിസ്ബെയ്നില്‍ അതിതീവ്ര വൈറസ് സ്ഥിരീകരിച്ചത് ഇന്ത്യന്‍ ടീമിനേയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
അതേസമയം പര്യടനം പൂര്‍ത്തിയാക്കി തിരികെ നാട്ടിലെത്തുമ്പോള്‍ ഒരാഴ്ച ഇന്‍സ്റ്റിറ്റിയൂഷ്ണല്‍ ക്വാറന്റീനില്‍ ഇരിക്കേണ്ടി വരുമോ എന്നതും ബിസിസിഐയെ ആശങ്കയിലാഴ്ത്തുന്നുണ്ട്. യുകെയില്‍ പുതിയ വകഭേദം സ്ഥിരീകരിച്ചതിന് പിന്നാലെ യുകെ നിന്ന് എത്തുന്നവര്‍ക്ക് ഏഴ് ദിവസം ഇന്‍സ്റ്റിറ്റിയൂഷ്ണല്‍ ക്വാറന്റീന് ഡല്‍ഹി സര്‍ക്കാര്‍ കര്‍ശനമാക്കിയിട്ടുണ്ട്.
എന്നാല്‍ ഇത് വരെ ഓസ്ട്രേലിയയില്‍ നിന്ന് ഡല്‍ഹിയിലെത്തുന്നവര്‍ക്ക് ക്വാറന്റീന് ഉള്‍പ്പെടെയുളള നിയന്ത്രണങ്ങളില്ല. എന്നാല്‍ സ്ഥിതി മാറുമോയെന്നതാണ് ഭയക്കുന്നത്.






