
കമല്ഹാസന് ചിത്രം 'വിരുമാണ്ടി'യുടെ മേക്കിങ് വിഡിയോ റിലീസ് ചെയ്തു. 2004 ജനുവരി 14ന് റിലീസ് ചെയ്ത സിനിമ ഇപ്പോള്‍ ഡിജിറ്റല്‍ റിലീസ് ചെയ്യാനാണ് തയ്യാറെടുക്കുന്നത്. വിരുപാണ്ടി ഏറെ നിരൂപക പ്രശംസ നേടിയ ചിത്രമായിരുന്നു. പതിനു വര്‍ഷങ്ങള്‍ക്കു ശേഷമാണ് സിനിമയുടെ ഡിജിറ്റല്‍ റിലീസെത്തുന്നത്. ആമസോണ്‍ പ്രൈമിലൂടെയാണ് റിലീസ് ചെയ്യുക.
സിനിമയില്‍ ജെല്ലിക്കെട്ട് രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനു വേണ്ടി ഡ്യൂപ്പില്ലാതെയാണ് കമലഹാസന് സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്നത്. ജല്ലിക്കെട്ടിന് കാളക്കൂറ്റനുമായി കൊമ്പുകോര്‍ക്കുന്ന കമലഹാസനെ മേക്കിങ് വിഡിയോയില്‍ കാണാം. സിനിമയുടെ സംവിധാനം, നിര്‍മ്മാണം,തിരക്കഥ എന്നിവ നിര്‍വ്വഹിച്ചത് കമല്‍ തന്നെയായിരുന്നു. അഭിരാമി, പശുപതി, നെപ്പോളിയന്, രോഹിണി, നാസര്‍ എന്നിവരായിരുന്നു മറ്റ് അഭിനേതാക്കള്‍. ജനുവരി 14ന് ചിത്രം ആമസോണ്‍ പ്രൈം വഴി റിലീസ് ചെയ്യും.






