
വൺപ്ലസ്സിന്റെ ആദ്യ ഫിറ്റ്നസ് ബാൻഡ് വില്പനക്കെത്തി. വൺപ്ലസ് ബാൻഡ് എന്ന് പുത്തൻ ഫിറ്റ്നസ് ബാൻഡിന് 2,499 രൂപയാണ് വില. ഷവോമിയുടെ എംഐ സ്മാർട്ട് ബാൻഡ് 5 ആണ് പ്രധാന എതിരാളി. കറുപ്പ് നിറത്തിൽ മാത്രമാണ് വൺപ്ലസ് ബാൻഡ് ലഭിക്കുക.
വൺപ്ലസ് ബാൻഡ് ജനുവരി 13 മുതൽ വൺപ്ലസ്.ഇൻ, വൺപ്ലസ് സ്റ്റോർ ആപ്പ്, ആമസോൺ, ഫ്ലിപ്കാർട്ട് വെബ്സൈറ്റുകൾ വഴിയും വൺപ്ലസ് എക്സ്ക്ലൂസീവ് ഓഫ്ലൈൻ സ്റ്റോറുകൾ വഴിയും വില്പനക്കെത്തുമെന്നാണ് റിപ്പോർട്ട്. 399 രൂപയ്ക്ക് നേവി, ടാൻജെറിൻ ഗ്രേ നിറങ്ങളിൽ വൺപ്ലസ് ബാൻഡിനായി പ്രത്യേകം ബാൻഡുകളും വില്പനക്കെത്തും. ത്രീ-ആക്സിസ് ആക്സിലറോമീറ്റർ, ബ്ലഡ് ഓക്സിജൻ സെൻസർ, ഗൈറോസ്കോപ്പ്, ഒപ്റ്റിക്കൽ ഹാർട്ട് റേറ്റ് സെൻസർ എന്നിങ്ങനെ ചില സെൻസറുകൾ ബാൻഡിൽ ലഭ്യമാണ്.
വൺപ്ലസ് ബാൻഡിൽ 100 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്. ചാർജ് ചെയ്യാനുള്ള ഡോങ്കിൾ ബാൻഡിനൊപ്പം ബോക്സിൽ ലഭിക്കും. ഒരുതവണ പൂർണമായും ചാർജ് ചെയ്താൽ 14 ദിവസം വരെ ബാൻഡ് പ്രവർത്തിക്കും എന്നാണ് വൺപ്ലസ്സിന്റെ അവകാശവാദം. എംഐ സ്മാർട്ട് ബാൻഡ് 5-ന് സമാനമായി ഐപി 68 സർട്ടിഫിക്കേഷനും 5ATM വാട്ടർ റെസിസ്റ്റന്റ് റേറ്റിംഗും സഹിതമാണ് വൺപ്ലസ് ബാൻഡ് എത്തുന്നത്. ബ്ലൂടൂത്ത് v5.0 ആണ് കണക്ടിവിറ്റിക്ക്. ആൻഡ്രോയിഡ് 6.0 മുതലുള്ള ഓഎസ്സിൽൽ പ്രവർത്തിക്കുന്ന ദേവാസുകളുമായി വൺപ്ലസ് ബാൻഡ് ബന്ധിപ്പിക്കാമെന്നാണ് സൂചന. 126x294 പിക്സൽ റെസല്യൂഷനുള്ള 1.1 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് വൺപ്ലസ് ബാൻഡിന്.







Comments