
ബാങ്കോക്ക്: തായ്ലഡ് ഓപ്പണ്‍സില്‍ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു പുറത്തായി. ആദ്യ റൗണ്ടിലാണ് താരം പുറത്താക്കപ്പെട്ടത്. ഡെന്മാര്ക്ക് താരം മിയ ബ്ലിഷ്ഫെല്റ്റിനോടാണ് സിന്ധു പരാജയപ്പെട്ടത്.
നീണ്ട മൂന്നു ഗെയിംമുകള്ക്കൊടുവിലാണ് മിയ സിന്ധുവിനെ പരാജയപ്പെടുത്തിയത്. 21-16, 24-26, 13-21 എന്നിങ്ങനെയാണ് സ്കോര്‍ നില. കളിയുടെ തുടക്കത്തില്‍ സിന്ധു മേല്‍ക്കൈ നേടിയിരുന്നെങ്കിലും പിന്നീട് മിയ മികച്ച പ്രകടനം കാഴ്ച്ചവെച്ചതോടെ സിന്ധു പരാജയപ്പെടുകയായിരുന്നു.






