
കാറിന്റെ ഉത്പാദനം നിര്‍ത്തിയതിനാൽ ഗ്രാന്‍ഡ് i10-നെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും നിര്‍മ്മാതാക്കളായ ഹ്യുണ്ടായി നീക്കം ചെയ്തു. സാന്‍ട്രോ, ഗ്രാന്‍ഡ് i10 നിയോസ്, i20 എന്നിങ്ങനെ മൂന്ന് ഹാച്ച്ബാക്കുകള്‍ ഇപ്പോഴും ലഭ്യമാണ്.
ഗ്രാന്‍ഡ് i10 മോഡലിന്റെ ഡീസല്‍ പതിപ്പിനെ നേരത്തെ പിന്‍വലിച്ചിരുന്നു. എന്നാൽ, ബിഎസ് VI-ലേക്ക് നവീകരിച്ച പെട്രോള്‍, സിഎന്‍ജി പതിപ്പിനെ കമ്പനി വില്‍പ്പനയ്ക്ക് എത്തിച്ചിരുന്നു. 81 bhp കരുത്തും 114 Nm ടോർക്കും സൃഷ്ടിക്കുന്ന 1.2 ലിറ്റര്‍ കാപ്പ VTVT പെട്രോള്‍ എഞ്ചിനായിരുന്നു വാഹനത്തിന്റെ ഹൃദയം. അഞ്ച് സ്പീഡ് മാനുവലായിരുന്നു ഗിയര്‍ബോക്സ്. 64 bhp കരുത്തും, 98 Nm ടോർക്കും ആണ് സിഎന്‍ജി കരുത്തില്‍ എത്തുന്ന ഗ്രാന്‍ഡ് i10 ഉത്പാദിപ്പിച്ചിരുന്നത്. മാഗ്ന, സ്പോര്‍ട്സ്, മാഗ്ന സിഎന്‍ജി എന്നിങ്ങനെ മൂന്ന് പതിപ്പുകളിലായിരുന്നു വാഹനം ലഭ്യമായിരുന്നത്.
കമ്പനി രണ്ടാം തലമുറ ഗ്രാന്‍ഡ് i10 നിയോസിനെ വിപണിയില്‍ എത്തിച്ചിരുന്നു. ഇതോടെയാണ് i10 -ന്റെ ഡീസല്‍ പതിപ്പിനെ കമ്പനി വിപണിയില്‍ നിന്നും പിന്‍വലിക്കുന്നത്. ഗ്രാന്‍ഡ് i10 നിയോസ് നിലവിലില്‍ വിപണിയിലുള്ള ഗ്രാന്‍ഡ് i10 -നിലും കൂടുതല്‍ വിശാലവും, പ്രീമിയവുമാണ്. സാന്‍ട്രോ വെന്യു മോഡലുകളുടെ ചില വേരിയന്റുകളെയും പിൻവലിക്കുമെന്ന് അടുത്തിടെ ഹ്യുണ്ടായി അറിയിച്ചിരുന്നു. വെന്യുവിന്റെ 1.0 ലിറ്റര്‍ S മാനുവല്‍, ഗ്രാന്‍ഡ് i10 നിയോസ് കോര്‍പ്പറേറ്റ് എഡിഷന്, സാന്‍ട്രോ കോര്‍പ്പറേറ്റ് എഡിഷന് എന്നിവയാണ് വിപണിയില്‍ നിന്നും പിന്‍വലിച്ച വേരിയന്റുകള്‍.






