
കൊച്ചി: ഡോളര്‍ കടത്തുകേസില്‍ പ്രവാസി വ്യവസായിയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. മലപ്പുറം സ്വദേശിയായ കിരൺ എന്നയാളെയാണ് ചോദ്യം ചെയ്യുന്നത്.
മസ്ക്കറ്റില്‍ ഇയാളുടെ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് ഡോളര്‍ കടത്തിയെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. കിരണിനെ കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യുന്നത്.
ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട് കോണ്‍സുലേറ്റ് വഴി ദുബായിലെത്തിച്ച ഡോളര്‍ അവിടെ നിക്ഷേപിച്ചുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായ സ്വപ്നയുടെയും സരിത്തിന്റെയും മൊഴികളില്‍ ഇതുണ്ട്.






