
ആമസോണ്‍ പ്രൈമും എയര്‍ടെലും ചേര്‍ന്ന് പ്രൈം വീഡിയോ മൊബൈല്‍ എഡിഷന് പ്ലാന്‍ അവതരിപ്പിച്ചു. മൊബൈല്‍ ഫോണില്‍ മാത്രം കാണാന്‍ സാധിക്കുന്ന പ്ലാന്‍ 89 രൂപമുതൽ ആരംഭിക്കുന്നു. സ്റ്റാര്‍ന്റേര്‍ഡ് ഡെഫനിഷനില് (എസ്ഡി ക്വാളിറ്റി) വീഡിയോ കാണാൻ സാധിക്കും.
89 രൂപ മുതല്‍ 2698 രൂപ വരെയുളള വാര്‍ഷിക പ്ലാനില്‍ വരെ വിവിധ പ്രീപെയ്ഡ് റീച്ചാര്‍ജ് പ്ലാനുകളില്‍ ആമസോണ്‍ പ്രൈം വീഡിയോ മൊബൈല്‍ എഡിഷന് ലഭിക്കും. ഇതില്‍ 2698 രൂപ, 599 രൂപ, 448 രൂപ എന്നിവയ്ക്കൊപ്പം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ വിഐപി സബ്സ്ക്രിപ്ഷനും ലഭിക്കും. നിലവില്‍ ഇന്ത്യയില്‍ മാത്രമാണ് പ്രൈം വീഡിയോ മൊബൈല്‍ എഡിഷന് വാങ്ങാന്‍ സാധിക്കുക. ഈ ആനുകൂല്യം ജനുവരി 13 ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ ആസ്വദിക്കാം.
ഉപയോക്താക്കള്‍ക്ക് എയര്‍ടെല്‍ താങ്ക്സ് ആപ്പിലൂടെ അവരുടെ എയര്‍ടെല്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ആമസോണ്‍ പ്രൈം സബ്സ്ക്രൈബ് ചെയ്യാം. ഒരു മാസത്തേക്ക് സൗജന്യമായും ഇവര്‍ക്ക് പ്രൈം ആസ്വദിക്കാൻ കഴിയും.






