തിരുവനന്തപുരം: രാജ്യത്തെ സൈബര്‍ സുരക്ഷമുന്നിര്ത്തിയുള്ള മികച്ച പ്രവര്‍ത്തനം നടത്തുന്നവരില്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയും സൈബര്‍ ഡോം പോലീസ് ഓഫീസറിമായ മനോജ് എബ്രാഹാമും. സൈബര്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഓണ്‍ലൈന്‍ മാധ്യമമായ ദി 420 പുറത്തുവിട്ട 100 പേരുടെ പട്ടികയിലാണ് ഇരുവരും ഇടം നേടിയത്.
സൈബര്‍ ഡോം വഴി നടത്തുന്ന സൈബര്‍ സുരക്ഷ പ്രവര്‍ത്തനങ്ങളുടെ മികവ് പരിഗണിച്ചാണ് മനോജ് എബ്രഹാം പട്ടികയില്‍ ഇടം നേടിയത്. കുട്ടികള്‍ക്കെതിരെയുള്ള കേരള പോലീസിന്റേയും സൈബര്‍ ഡോമിന്റെയും മികച്ച പ്രവര്‍ത്തനങ്ങളുടെ ഫലമായി ഇന്റര്‍പോള്‍ അടക്കമുള്ള ഏജന്‍സികളുടെ പുരസ്കാരം ലഭിച്ചിരുന്നു. ഇതിനെല്ലാം നേതൃത്വം നല്കിയ തിനാണ് ഡിജിപി ലോക്നാഥ് ബെഹ്റ പട്ടികയില്‍ ഇടം പിടിച്ചത്.
മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ നടത്തുന്ന കൊക്കൂണ്‍ രാജ്യാന്തര കോണ്‍ഫറന്‍സ് ലോകത്തിലെ മികച്ച സൈബര്‍ സുരക്ഷ രംഗത്തെ സമ്മേളനമാണ്. കൊക്കൂണിന്റെ മറ്റൊരു സംഘാടകന്‍ കൂടിയായ മനു സഖറിയയും പട്ടികയിലുണ്ട്. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെ സൈബര്‍ വിദഗ്ധരും അന്വേഷണ ഉദ്യോഗസ്ഥരുമാണ് പട്ടികയില്‍ ഉള്ളത്.






