
ഉന്നത വിദ്യാഭ്യാസ മേഖലയിൽ പുതിയ പദ്ധതികൾ കൊണ്ടുവരുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇതിന്റെ ഭാഗമായി
സർവകലാശാലകളിൽ പുതിയ തസ്തിക ഉണ്ടാക്കും.
സർവ്വകലാശാലകളിലെ പശ്ചാത്തല സൗകര്യം ഒരുക്കാൻ കിഫ്ബിയിലൂടെ രണ്ടായിരം കോടി നൽകും. പുതിയ കോഴ്സുകൾ അനുവദിക്കും.
സർവകലാശാലകളിൽ 30 മികവിന്റെ കേന്ദ്രങ്ങൾ തുടങ്ങും.
മികച്ച യുവ ശാസ്ത്രജ്ഞൻമാരെ ആകർഷിക്കാൻ ഒരു ലക്ഷം രൂപയുടെ ഫെല്ലോഷിപ്പ് സർക്കാർ കോളേജുകളുടെ പശ്ചാത്തല സൗകര്യ വികസനത്തിന് 56 കോടി 30 ഓട്ടോണമസ് കേന്ദ്രങ്ങൾ സർവകലാശാലകളിൽ തുടങ്ങും, ഇതിനായി കിഫ്ബി വഴി 500 കോടി നൽകും.






