
നടൻ ജാഫർ ഇടുക്കിയുടെ 25ാം വിവാഹ വാർഷികം സിനിമ ലൊക്കേഷനിൽ ആഘോഷിച്ചു. ഗാന്ധി സ്ക്വയർ 2021 എന്ന നാദിർഷാ ചിത്രത്തിന്റെ സെറ്റിൽ ആയിരുന്നു ആഘോഷം ഒരുക്കിയത്.
ഭാര്യ സിമിയും മകൻ മുഹമ്മദ് അൻസാഫും സെറ്റിൽ എത്തിയിരുന്നു. അമർ അക്ബർ അന്തോണിക്ക് ശേഷം നാദിർഷായും ജയസൂര്യം ഒന്നിയ്ക്കുന്ന സിനിമയാണ് ഗാന്ധി സ്ക്വയർ 2021.
നമിതാ പ്രമോദാണ് ചിത്രത്തിലെ നായിക. സലിം കുമാറും ഈ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.






