
ബജറ്റ് പ്രസംഗത്തിൽ റെക്കോഡിട്ട് ധനമന്ത്രി തോമസ് ഐസക്ക്. ബജറ്റ് അവതരണ സമയം ഉമ്മൻ ചാണ്ടിയുടെ 2 മണിക്കൂർ 54 മിനിട്ട് എന്ന റെക്കോഡ് പിന്നിട്ടു.
2016 ഫെബ്രുവരിയിലാണ് കെ.എം.മാണി രാജിവച്ചതിനെ തുടർന്ന് മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടി നീണ്ട സമയമെടുത്ത് ബജറ്റ് അവതരിപ്പിച്ച് റെക്കോർഡ് ഇട്ടത്.
അതേസമയം, ധനമന്ത്രിയുടെ പ്രസംഗം നീണ്ടുപോയതിനെതിരെ പ്രതിപക്ഷത്തുനിന്ന് പ്രതിഷേധവും ഉയർന്നു. വെള്ളിയാഴ്ച ദിവസങ്ങളിൽ ഒമ്പത് മണിക്ക് സഭ ചേർന്ന് 12.30ന് അവസാനിക്കണം എന്നതാണ് ചട്ടം എന്ന കാര്യം എം. ഉമ്മർ എംഎൽഎ ചൂണ്ടിക്കാട്ടി.
ഇടുക്കി കണ്ണംപടി ജി.ടി.എച്ച്.എസ് സ്കൂളിലെ കെപി അമലിന്റെ കവിത ചൊല്ലിയാണ് പന്ത്രണ്ടരയോടെ ധനമന്ത്രി ബജറ്റ് പ്രസംഗം അവസാനിപ്പിച്ചത്.






