
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അക്കൗണ്ട് സ്ഥിരമായി നിരോധിച്ച് സ്നാപ്ചാറ്റ്. ഒരാഴ്ച മുമ്പാണ് ട്രംപിന്റെ അക്കൗണ്ടിന് ട്വിറ്റര്‍ സ്ഥിരമായി വിലക്കേര്‍പ്പെടുത്തിയത്. ഇതിനു പിന്നാലെയാണ് സ്നാപ്ചാറ്റിന്റെ നടപടി. യു.എസ്. കാപ്പിറ്റോള്‍ സംഘര്‍ഷത്തില്‍ ഡൊണാള്‍ഡ് ട്രംപിന്റെ പങ്ക് ചൂണ്ടിക്കാട്ടിയാണ് സ്നാപ്ചാറ്റിന്റെ നീക്കം. യൂട്യൂബ്, ഫെയ്സ്ബുക്ക് ഉള്‍പ്പടെയുള്ള വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും ട്രംപിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
വിദ്വേഷം, തെറ്റിദ്ധാരണ, അക്രമം എന്നിവ പരത്താനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ ഞങ്ങളുടെ മാര്‍ഗനിര്‍ദേശങ്ങളുടെ വ്യക്തമായ ലംഘനമാണ്. കമ്പനിയുടെ കമ്മ്യൂണിറ്റി മാര്‍ഗനിര്‍ദേശങ്ങള്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി ട്രംപ് ആവര്‍ത്തിച്ച് ലംഘിച്ചുവെന്നും സ്നാപ്ചാറ്റ് കമ്മ്യൂണിറ്റി താല്പര്യപ്പെടുന്ന മികച്ച ദീര്‍ഘകാല നടപടിയാണ് ഇത്. പൊതുസുരക്ഷാ താല്പര്യാര്ത്ഥം ട്രംപിന്റെ അക്കൗണ്ട് സ്ഥിരമായി നീക്കം ചെയ്യാന്‍ ഞങ്ങള്‍ തീരുമാനമെടുത്തു- സ്നാപ്ചാറ്റ് വ്യക്തമാക്കി.






