
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്സിനേഷന് ഇന്ന് തുടക്കമായപ്പോള്‍, ആദ്യം കോവിഡ് വാക്സിന് സ്വീകരിക്കാനായി തിരഞ്ഞെടുത്തത് ഡല്‍ഹി എയിംസിലെ ഒരു ശുചീകരണ തൊഴിലാളിയെ ആണ്. ഡല്‍ഹി എയിംസിലെ മുന്‍ നിര ശുചീകരണ തൊഴിലാളിയായ മനീഷ് കുമാറിനാണ് രാജ്യത്ത് ആദ്യമായി കോവിഡ് വാക്സിന് ആദ്യ ഡോസ് നല്‍കിയത്.
എന്തുകൊണ്ട് ആദ്യ ആളായി ഒരു ശുചീകരണ തൊഴിലാളിയെ തിരഞ്ഞെടുത്തു. എന്ന ചോദ്യത്തിനുള്ള ഉത്തരം അദേഹത്തിന്റെ തന്നെ ആ ധൈര്യമാണ്. കോവിഡ് സോണുകളിലേക്ക് പ്രത്യേക പരിശീലനമോ, അണുബാധ നിയന്ത്രണ സംവിധാനങ്ങളോ ഇല്ലാതെ തന്റെ ജീവന് പണയം വെച്ച് കൊണ്ട് കടന്ന് ചെന്നതിനുള്ള ഈ ഹീറോയുടെ ധൈര്യമാണ് അദേഹത്തിന് ആദ്യത്തെ വാക്സിന് ഷോട്ട് ലഭിക്കാന്‍ കാരണമായത്..
കോവിഡിനെതിര മുന്‍നിരയില്‍ നിന്ന് പോരാടുന്ന എല്ലാവര്‍ക്കുമുള്ള ഒരു ശക്തമായ സന്ദേശമാണ് ഇതിലുടെ നല്കാന് ആഗ്രഹിച്ചതെന്ന് എയിംസ് ഡയറക്ടര്‍ ഡോ. റണ്‍ദീപ് ഗുലേറിയ വ്യക്തമാക്കി. നിങ്ങള്‍ ആരാണെങ്കിലും, നിങ്ങള്‍ എവിടെയാണെങ്കിലും നിങ്ങളുടെ സംഭാവന മറക്കില്ല, തീര്‍ത്താല്‍ തീരാത്ത നന്ദിയുണ്ട്.. അദേഹം കൂട്ടിച്ചേര്‍ത്തു.






