
ബ്രിസ്ബെയ്ന്‍: ഓസ്ട്രേലിയക്കെതിരെ ഇന്ത്യയുടെ രക്ഷകനായി അവതരിച്ച വാഷിങ്ടണ്‍ സുന്ദറിന്റെ നോ ലുക്ക് സിക്സാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. 104ാം ഓവറിലാണ് സുന്ദറിന്റെ തകര്‍പ്പന്‍ സിക്സ്. ഓസ്ട്രേലിയക്കായി നൂറാം ടെസ്റ്റ് കളിക്കുന്ന നേഥന്‍ ലയണിന്റെ പന്തിലാണ് സുന്ദറിന്റെ നോ ലുക്ക് സിക്സ്. ലയണിന്റെ പന്ത് ഗാലറിലിലേക്ക് പറത്തിയ ശേഷം പന്തിലേക്ക് ഒന്ന് തല ഉയര്‍ത്തി നോക്കിയതു പോലുമില്ല സുന്ദര്‍.
കന്നി ടെസ്റ്റ് കളിക്കുന്ന വാഷിങ്ടണ്‍ സുന്ദര്‍ 144 പന്തു നേരിട്ട് ഏഴു ഫേറും ഒരു സിക്സും ഉള്‍പ്പെടെ 62 റണ്‍സാണെടുത്തത്. ഏഴാം വിക്കറ്റില്‍ ഷാര്‍ദുല്‍ താക്കൂറമായി ചേര്‍ന്ന് 217 പന്തുകളില്‍ നിന്ന് 123 റണ്‍സ് കൂട്ടുകെട്ട് തീര്‍ത്തത്. ഏഴാം വിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന കൂട്ടുകെട്ടെന്ന റെക്കോര്‍ഡും ഇവരുടെ പേരിലായി.







Comments