
ഏഷ്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ ഗ്യാരേജിൽ ലോകോത്തര ആഡംബര കാറുകളല്ലാം ഉണ്ട്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് അംബാനിയുടെ ഏറ്റവും പുതിയ റോൾസ് റോയ്സാണ്. അദ്ദേഹത്തിന്റെ ഗ്യാരിജിലെ പുതിയ അതിഥി റോൾസ് റോയ്സിന്റെ ആഡംബര എസ്യുവി കള്ളിനനാണ്.
ഇത് അംബാനിയുടെ രണ്ടാമത്തെ കള്ളിനനാണ്. ഇതോടെ ഫാന്റവും, ഡോണും അടക്കം 4 റോൾസ് റോയ്സ് കാറുകൾ ഇപ്പോൾ അംബാനിക്കുണ്ട്. റോൾസ് റോയ്സിന്റെ കള്ളിനൻ എസ്യുവി സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരിൽ ഒരാളാണ് അദ്ദേഹം. ലോകത്തെ ഏറ്റവും ആഡംബരം നിറഞ്ഞ എസ്യുവിയാണ് കള്ളിനൻ. ലോകത്തിലെ ഏറ്റവും ആഡംബരം നിറച്ച എസ്യുവിയുടെ വില ഏകദേശം 7 കോടി രൂപയാണ്.
ദക്ഷിണാഫ്രിക്കന്‍ ഖനിയില്‍ നിന്ന് 1905ല്‍ കുഴിച്ചെടുത്ത 3106 കാരറ്റ് വജ്രമായ കള്ളിനന് ഡയമണ്ടില്‍ നിന്നാണു പുത്തന്‍ എസ്യുവിക്കുള്ള പേര് റോള്‍സ് റോയ്സ് കണ്ടെത്തിയത്. 6.75 ലീറ്റര്‍ ട്വിന്‍ ടര്‍ബോ വി12 പെട്രോള്‍ എന്ജിൻ 563 ബിഎച്ച്പി കരുത്തും 850 എന്‍എം കുതിപ്പുശേഷിയുണ്ട്. ഓള് വീല്‍ ഡ്രൈവ്, ഓള് വീല്‍ സ്റ്റീയര്‍ സംവിധാനങ്ങളുമുണ്ട്. പരമാവധി വേഗം മണിക്കൂറില്‍ 250 കിലോമീറ്റര്‍ ആണ്






