
കൊച്ചി: ഡോളർ കടത്തു കേസിൽ സംസ്ഥാന ജോയിന്റ് ചീഫ് പ്രോട്ടോകോൾ ഓഫീസർ ഷൈൻ എ.ഹഖ് ഇന്ന് ചോദ്യം ചെയ്യലിന്ഹാജരായേക്കും. യുഎഇ കോൺസുലേറ്റിലെ സാമ്പത്തിക വിഭാഗം മേധാവി ആയിരുന്ന ഖാലിദ് നയതന്ത്ര പരിരക്ഷയോടെ ഡോളർ കടത്തിയ സംഭവത്തിലാണ് ഷൈൻ എ.ഹഖിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത്.
ഇന്ന് രാവിലെ 10ന് കസ്റ്റംസ് ഓഫീസിൽ ഹാജരാകാനാണ് നിർദേശം. സ്വപ്ന സുരേഷ് നൽകിയ രഹസ്യ മൊഴിയിലും ഷൈൻ എ. ഹക്കിനെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ടെന്നാണ് വിവരം.
കൂടാതെ, ലൈഫ് മിഷൻ കമ്മീഷനായി ലഭിച്ച തുക ഡോളർ ആക്കി മാറ്റി വിദേശത്തേക്ക് കടത്തിയ കേസിലും ഖാലിദിനെതിരെ അന്വേഷണം നടക്കുന്നുണ്ട്.






