
തിരുവനന്തപുരം : കശുവണ്ടി വികസന കോര്പ്പറേഷന് അഴിമതി കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. വഞ്ചന, ഗൂഡാലോചന എന്നീ കുറ്റങ്ങൾ ചുമത്തി മുന്‍ ചെയര്മാന് കൂടിയായ ആര് ചന്ദ്രശേഖരന്, എം.ഡി കെ.എ രതീഷ്, കരാറുകാരന് ജെയിം മോന് ജോസഫ് എന്നിവര്‍ക്കെതിരെയാണ് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്.
കോര്‍പ്പറേഷനില്‍ 500 കോടിയുടെ അഴിമതി നടന്നെന്നായിരുന്നു ആരോപണം. കൊല്ലം സ്വദേശി കടകംപള്ളി മനോജ് നല്കിയ പരാതിയിലാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.
തെളിവുകൾ ഉണ്ടായിട്ടും ഐ എൻ ടി യു സി നേതാവ് ആര് ചന്ദ്രശേഖരന് അടക്കമുളളവര്‍ക്കെതിരെ പ്രോസിക്യൂഷന് നടപടികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല. തുടർന്ന് അഴിമതി നിരോധന വകുപ്പ് ഒഴിവാക്കുകയും ചെയ്തു.
എന്നാല്‍, കേസില്‍ കെ.എ രതീഷിനെയും ആര്. ചന്ദ്രശേഖരനെയും പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. തുടര്‍ന്നാണ് പരാതിക്കാരനായ കടകംപള്ളി മനോജ് ഹൈക്കോടതിയെ സമീപിച്ചത്.
