
ഗ്രാസിയ സ്പോർട്സ് എഡിഷൻ വിപണിയിൽ എത്തിച്ച് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ. 82,564 രൂപയാണ് ഗ്രാസിയ സ്പോർട്സ് എഡിഷന്റെ എക്സ്-ഷോറൂം വില. സ്പോർട്സ് എഡിഷന് ഹോണ്ട ഗ്രാസിയ ഡിസ്ക് ബ്രെയ്ക്ക് മോഡലിനേക്കാൾ 1000 രൂപ കൂടുതലാണ്.
ഗ്രാസിയ സ്പോർട്സ് എഡിഷന്റെ ഹൈലൈറ്റ് പേൾ നൈറ്റ്സ്റ്റാർ ബ്ലാക്ക് (കറുപ്പും ചുവപ്പും), സ്പോർട്സ് റെഡ് (ചുവപ്പും വെളുപ്പും) എന്നിങ്ങനെ ഇരട്ട വർണങ്ങൾ ആണ്. ഗ്രാഫിക്സും ഗ്രാസിയ സ്പോർട്സ് എഡിഷനിലുണ്ട്. സ്പോർട്സ് പതിപ്പിനെ വ്യത്യസ്തമാക്കുന്നത് സ്പോർട്സ് എഡിഷൻ ബാഡ്ജ്, കറുപ്പും ചുവപ്പും നിറങ്ങളിലുള്ള പിൻ സസ്പെൻഷൻ എന്നിവയാണ്.
ബിഎസ്6 ഹോണ്ട ആക്ടിവ 125 മോഡലിനെ ചലിപ്പിക്കുന്ന പരിഷ്കരിച്ച 125 സിസി എഞ്ചിൻ തന്നെയാണ് ഗ്രാസിയയിലും. ഈ എൻജിൻ 6,500 ആർപിഎമ്മിൽ 8.1 ബിഎച്പി പവർ പവറും 5000 അർപിഎമ്മിൽ 10.3 എൻഎം ടോർക്കും സൃഷ്ടിക്കും. പുത്തൻ ഗ്രാസിയയിൽ സൈലന്റ് സ്റ്റാർട്ട്, ഇതിൽ സ്റ്റാർട്ട്/സ്റ്റോപ്പ്, എൻജിൻ കിൽ സ്വിച്ച് തുടങ്ങിയ സാങ്കേതിക വിദ്യകളും ഹോണ്ട ഉൾപെടുത്തിയിട്ടുണ്ട്. പേൾ സ്പാർട്ടൻ റെഡ്, മാറ്റ് സൈബർ യെല്ലോ,പേൾ സൈറൺ ബ്ലൂ, മാറ്റ് ആക്സിസ് ഗ്രേ എന്നിങ്ങനെ 4 നിറങ്ങളിലാണ് സ്റ്റാൻഡേർഡ് ഹോണ്ട ഗ്രാസിയ വാങ്ങാൻ സാധിക്കുക.






