കോഴിക്കോട്: തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറുന്നു എന്ന തീരുമാനം വന്നതോടെ സോഷ്യല്‍ മീഡിയയില്‍ ചില ട്രോളുകളും പരിഹാസങ്ങലുമെല്ലാം പ്രചരിക്കുകയാണ്. എസ്.എഫ്.ഐ. നേതാവ് ജെയ്ക്ക് സി. തെമസിന്റെ പഴയ പ്രസംഗം കുത്തിപ്പൊക്കി കോണ്‍ഗ്രസ് നേതാവ് ടി. സിദ്ദിഖിന്റെ ഒരു പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാക്കപ്പെടുന്നത്.
വിമാനത്താവളം വാങ്ങാന്‍ ഞങ്ങള്‍ തയ്യാറാണെന്നും വില എത്രയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന് ചോദിച്ചു എന്ന ജെയിക്കിന്റെ പ്രസംഗം പങ്കുവെച്ചാണ് സിദ്ദിഖിന്റെ പരിഹാസം.
'തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്ക്. എയര്‍പോര്‍ട്ട് അതോറിട്ടിയും അദാനിയും ഇത് സംബന്ധിച്ചുള്ള കരാറില്‍ ഒപ്പിട്ടു. 50 വര്‍ഷത്തേക്കാണ് കരാര്‍. വിമാനത്താവളം ജൂലൈയില്‍ ഏറ്റെടുക്കും. കരാര്‍ ഒപ്പിട്ടത് വ്യക്തമാക്കി എയര്‍പോര്‍ട്ട് അതോറിട്ടി ഓഫ് ഇന്ത്യ ട്വീറ്റ് ചെയ്തു. 'അങ്ങനെ വരാന്‍ വഴിയില്ലല്ലോ, പിണറായി വെള പറഞ്ഞ് വച്ചതാണല്ലോ...' എന്നാണ് സിദ്ദിഖ് വീഡിയോക്ക് അടിക്കുറിപ്പു നല്‍കിയിരിക്കുന്നത്.
ചൊവ്വാഴ്ചയാണ് തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറിക്കൊണ്ടുള്ള കരാര്‍ ഒപ്പിത്. ഡല്‍ഹിയില്‍ ചൊവ്വാഴ്ച രാവിലെ എയര്‍പോര്‍ട്ട് അതോറിറ്റിയും അദാനി എന്റര്‍പ്രൈസസും ലിമിറ്റഡും തമ്മിലാണ് കരാറില്‍ ഒപ്പിട്ടത്. തിരുവനന്തപുരത്തിന് പുറമേ ജയ്പൂര്‍, ഗുവാഹാട്ടി വിമാനത്താവളങ്ങളും അദാനി ഗ്രൂപ്പിന് കൈമാറിയിട്ടുണ്ട്. എയര്‍പോര്‍ട്ട് അതോറിറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ എന്‍.വി. സുബ്ബറായ്ഡുവും അദാനി എയര്‍പോര്‍ട്ട്സ് സിഇഒ ബെഹ്നാദ് സാന്തിയും തമ്മിലാണ് കരാറില്‍ ഒപ്പുവെച്ചത്.






