ചെന്നൈ : ജയിൽ മോചിതയായി എത്തുന്ന മുൻ ജനറൽ സെക്രട്ടറി വി.കെ.ശശികലയെ അണ്ണാഡിഎംകെയിൽ തിരിച്ചെടുക്കില്ലെന്നു 100% ഉറപ്പാണെന്നു തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമി. സ്വത്തുകേസിൽ ജയിലിൽ കഴിയുന്ന ശശികല 27 നാണ് പുറത്തിറങ്ങുക.
ശശികലയെ സ്വാഗതം ചെയ്യരുതെന്ന അണ്ണാഡിഎംകെ പൊതുവികാരം മുഖ്യമന്ത്രി ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. ഇതിനു വിരുദ്ധമായി അടിച്ചേൽപ്പിക്കലുണ്ടാകില്ലെന്ന ഉറപ്പ് ബിജെപി നേതൃത്വം നൽകിയതായും അറിയുന്നു. ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരെ സന്ദർശിച്ച ശേഷമായിരുന്നു പ്രതികരണം.

Comments