
ഗാന്ധിനഗര്‍: ഡ്രാഗണ്‍ ഫ്രൂട്ടെന്ന പഴവര്‍ഗ്ഗം മലയാളിക്കു പ്രിയപ്പെട്ടതായിട്ട് കുറച്ചുകാലമേ ആയിട്ടുള്ളൂ. എന്നാല്‍ ഫലത്തിന്റെ ഗുണഫലംകൂടി തിരിച്ചറിഞ്ഞതോടെ ഡ്രാണ്‍ ഫ്രൂട്ട് പലര്‍ക്കും വളരെ പ്രിയപ്പെട്ടതായി. ഇപ്പോഴിതാ ഡ്രാണ്‍ ഫ്രൂട്ടിന് പുതിയ പേര് നല്‍കിയിരിക്കുകയാണ് ഗുജറാത്ത് സര്‍ക്കാര്‍. 'കമലം' എന്നാണ് പപുതിയ പേര്. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഡ്രാഗണ്‍ ഫ്രൂട്ടിന്റെ ആകൃതിയാണ് ഇത്തരത്തില്‍ പേരുമാറ്റാന്‍ കാരണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. പഴത്തിന് താമരയുടെ ആകൃതിയാണുള്ളത്. അതിനാല്‍ കമലം എന്ന പേരാണ് ഫലത്തിന് കൂടുതല്‍ അനുയോജ്യമാകുകയെന്നും ഇനിമുതല്‍ ആ പേരില്‍ അറിയപ്പെടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഡ്രാഗണ്‍ ഫ്രൂട്ടിന്റെ പേര് മാാറ്റുന്നതിനായി പേറ്റന്റിന് അപേക്ഷിച്ചിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി വിജയ് നിരുപാണി വ്യക്തമാക്കുന്നത്. ഡ്രാഗണ്‍ ഫ്രൂട്ട എന്ന പേര് അതിന് ഒട്ടും അനുയോജ്യമായി തോന്നുന്നില്ല. താമരയുടെ ആകൃതിയാണ് ഫലത്തിനുള്ളത്. കമലം ഒരു സംസ്കൃത പദംകൂടിയാണ്. ഇവയൊക്കെ പരിഗണിച്ചാണ് പഴത്തിന്റെ പേര് കമലമെന്നുമാറ്റാന് തീരുമാനിച്ചതെന്നും ഇതില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്നും നിരുപാണി വ്യക്തമാക്കി.






