
പത്തനംതിട്ട: രണ്ട് വർഷം മുമ്പ് കാണാതായ കാഞ്ഞിരപ്പള്ളി എസ്ഡി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിനി ജെസ്ന മരിയ ജെയിംസിന്റെ തിരോധാനത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് പരാതി നൽകാനൊരുങ്ങി കുടുംബം. ജെ്സനയുടെ പിതാവ് ഇതുസംബന്ധിച്ചുള്ള നിവേദനം മാർ മാത്യൂ അറയ്ക്കലിന് കൈമാറി.
ജെസ്ന ജീവിച്ചിരിക്കുന്നു എന്നല്ലാതെ മറ്റ് വിവരങ്ങളൊന്നുമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പിതാവ് പരാതി നൽകിയിരിക്കുന്നത്. ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പോലീസ് കഴിഞ്ഞയിടയ്ക്ക് സൂചന നൽകിയെങ്കിലും മറ്റ് വിവരങ്ങളൊന്നും പിന്നീട് പുറത്തുവന്നില്ല. ഇതിനിടെ കേസ് അന്വേഷിച്ച എസ്പി കെ.ജി സൈമൺ വിരമിച്ചതും കേസിൽ തിരിച്ചടിയായി.






