
ഫോക്സ്വാഗണ് പൂര്‍ണമായി വിദേശത്ത് നിര്‍മിച്ച് ഇന്ത്യയില്‍ എത്തിച്ച എസ്.യു.വി.മോഡലായിരുന്നു ടി-റോക്ക്. ടി-റോക്കിന്റെ ആദ്യ ബാച്ചായി 1000 യൂണിറ്റുകള്‍ കഴിഞ്ഞ മാര്‍ച്ചില്‍ ഇന്ത്യയില്‍ എത്തിയിരുന്നു. ഈ വാഹനങ്ങള്‍ വെറും 40 ദിവസത്തിനുള്ളിൽ വിറ്റുത്തീര്ന്നിരുന്നു. തുടർന്ന് രണ്ടാം ബാച്ച് എത്തിക്കാന്‍ കമ്പനി തീരുമാനിച്ചു. എന്നാല്‍, ഇത് വരവിന് മുമ്പ് തന്നെ വിറ്റുത്തീര്ന്നതായാണ് റിപ്പോർട്ടുകൾ.
ടി-റോക്കിന്റെ രണ്ടാം ബാച്ച് 2021-ന്റെ രണ്ടാം പാദത്തില്‍ മാത്രമേ ഇന്ത്യയില്‍ എത്തുകയെന്നാണ് റിപ്പോര്‍ട്ട്. ഈ ബാച്ചിലെ മുഴുവന്‍ വാഹനങ്ങളുടെയും ബുക്കിങ്ങ് പൂര്ത്തിയായാതായാണ് അറിയുന്നത്. ഇറക്കുമതി സംബന്ധിച്ച കൂടുതല്‍ നടപടികള്‍ക്ക് വിധേയമാകാതെ വിദേശത്ത് നിന്ന് 2500 യൂണിറ്റ് വാഹനങ്ങള്‍ വരെ ഇറക്കുമതി ചെയ്യാന്‍ കഴിയും. 19.99 ലക്ഷം രൂപയ്ക്കാണ് 2020-ല്‍ ടി-റോക്ക് എസ്.യു.വി ഇന്ത്യയിൽ എത്തുന്നത്.
ക്രോം ഗ്രില്ലും, ഡിആര്‍എല്‍ നല്‍കിയിട്ടുള്ള ഡ്യുവല്‍ ബീം പ്രൊജക്ഷന് ഹെഡ്ലാമ്പും വലിയ എയര്‍ ഡാമും, ബമ്പറും, ഫോഗ് ലാമ്പും ടി-റോക്കിന് നൽകിയിരുന്നു. ഫോക്സ്വാഗണിന്റെ MQB പ്ലാറ്റ്ഫോമിലാണ് നിര്‍മാണം. 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് ടിഎസ്ഐ പെട്രോള്‍ എന്ജിന് ആണ് ഇതിന് കരുത്തേകുന്നത്. ഈ എൻജിൻ 147 ബിഎച്ച്പി പവറും 250 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. സെവന് സ്പീഡ് ഡ്യുവല്‍ ഷിഫ്റ്റ് ഓട്ടമാറ്റിക്കുമാണ് ട്രാന്സ്മിഷന്.






