
ശ്രദ്ധേയങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത യുവനടിയാണ് അനുശ്രീ. ഹാസ്യവും, ആക്ഷനും, ക്യാരക്ടര്‍ കഥാപാത്രങ്ങളുമൊക്കെ തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച അനുശ്രീ തന്റെ ആരാധകരോടൊക്കെ സ്നേഹപൂര്‍വ്വം ഇടപഴകുന്ന വ്യക്തിത്വം കൂടിയാണ്. ലോക്ക്ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു അനുശ്രീ.
ഇപ്പോള്‍ മഞ്ജു വാര്യരോട് ക്ഷമ ചോദിച്ചു കൊണ്ട് ഒരു കിടിലന്‍ വീഡിയോയുമായി എത്തിയിരിയ്ക്കുകയാണ് അനുശ്രീ. മഞ്ജു വാര്യരുടെ പുതിയ ചിത്രമായ ജാക്ക് ആന്‍ഡ് ജില്ലിലെ കിം കിം കിം എന്ന വൈറല്‍ ഗാനം തന്റേതായ ശൈലിയില്‍ പാടിക്കൊണ്ടാണ് അനുശ്രീ എത്തിയത്. മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ കുതിരവട്ടം പപ്പുവിന്റെ കഥാപാത്രം പറയുന്ന വാര്യം പളളിയിലെ മീനാക്ഷിയായിട്ടാണ് അനുശ്രീ പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തിയത്.
'ദാസപ്പോ എന്റെ മുഖത്തോട്ടൊന്നു സൂക്ഷിച്ചു നോക്കിയേ... എന്തോ ഒരു കുഴപ്പം എവിടെയോ ഉളള പോലെ... ആആആ ഇപ്പൊ മനസ്സിലായി വാര്യം പളളിയിലെ മീനാക്ഷി അല്ലിയോ...' എന്ന ഡയലോഗിനൊപ്പം 'മഞ്ജു ചേച്ചി ക്ഷമിക്കും എന്ന വിശ്വാസത്തോടെ' എന്നു കുറിച്ചു കൊണ്ടാണ് അനുശ്രീ വിഡിയോ പോസ്റ്റ് ചെയ്തത്.
ഒരു കൊച്ചു കുട്ടിയുടെ ഭാവത്തിലാണ് താരം എത്തിയത്. ഇരുവശങ്ങളിലുമായി മുടി കെട്ടിവച്ച് മഞ്ഞ നിറത്തിലുള്ള വസ്ത്രം ധരിച്ച് 'കിം കിം കിം'ന്റെ ആക്ഷന്‍ സോംഗുമായാണ് അനുശ്രീ എത്തിയത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായിരിയ്ക്കുകയാണ്.






