
ജനുവരി 15 നാണ് ഓൺലൈനിലൂടെ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ റിലീസ് ചെയ്തത്. ഈ സിനിമയിൽ നായിക നായകനോട് ഫോർപ്ലേ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ എന്താണ് ഈ ഫോർപ്ലേ എന്ന് പലർക്കും മനസിലായില്ല. ഫോർ പ്ലേയുടെ അർത്ഥം എന്താണെന്ന് അന്വേഷിക്കുകയാണ് ഇപ്പോൾ മലയാളികൾ. കഴിഞ്ഞ ഒരാഴ്ചക്കാലത്തെ കേരളത്തിൽ നിന്നുള്ള ഗൂഗിൾ സെർച്ച് ട്രെൻഡ് ഇതാണ്.
ഫോർപ്ലേയുടെ മലയാളം അർത്ഥം എന്താണെന്നും ആളുകൾ അന്വേഷിക്കുന്നു. ഗൂഗിൾ സേർച്ചിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ ഒരാഴ്ചയായി ഇന്ത്യയിൽ ഫോർപ്ലേ സേർച്ച് ചെയ്യുന്നതിൽ മുന്നിൽ കേരളമാണ്. ‘മലയാളം മീനിങ് ഓഫ് ഫോർപ്ലേ’ എന്ന് പലരും സെർച്ച് ചെയ്യുന്നു. ഇപ്പോൾ ഫോർപ്ലേ സംബന്ധിച്ച് വിശദമായ കുറിപ്പുകൾ, അനുഭവങ്ങൾ നിരവധി പേര് സോഷ്യൽമീഡിയകളിൽ പോസ്റ്റ ചെയ്യുന്നു.
ലൈംഗിക ബന്ധത്തിനിടയിൽ ലൈംഗിക ഉത്തേജനതിനായി പങ്കാളികൾ തമ്മിൽ ചെയ്യുന്ന വൈകാരികവും ശാരീരികവുമായി പ്രവൃത്തികളാണ് ഫോർപ്ലേ എന്ന് പറയുന്നത്.






