
കൊച്ചി: ഡോളര് കടത്ത് കേസില് മുഖ്യമന്ത്രിയുടെ മുന് പ്രിന്സിപ്പല് സെക്രട്ടറി എം.ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. കാക്കനാട് ജയിലില് എത്തിയാണ് കസ്റ്റംസ് സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്.
കേസില് ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന് അനുമതി നല്കണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് നേരത്തെ അനുമതി തേടിയിരുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങള് പരിഗണിക്കുന്ന കോടതി അനുമതി നല്കിയതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്.
1.90 ലക്ഷം ഡോളര് വിദേശത്തേക്ക് കടത്തുന്നതില് സ്വപ്ന അടക്കമുള്ളവര്ക്ക് എംശിവശങ്കര് സഹായം നല്കിയെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്. അറസ്റ്റ് രേഖപ്പെടുത്തിയതോടെ ശിവശങ്കറിനെ കസ്റ്റംസ് ഇനി കസ്റ്റഡിയില് വാങ്ങി ചോദ്യം ചെയ്തേക്കും.







Comments