
സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത് നടി പാര്‍വ്വതി തിരുവോത്ത് നായികയാകുന്ന 'വര്‍ത്തമാനം' ടീസര്‍ ഇന്ന് വൈകിട്ട് 7 ന് നടന് ടൊവിനോ തോമസ് റിലീസ് ചെയ്യും.
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിച്ച് പ്രശസ്ത സംവിധായകന് സിദ്ധാര്‍ത്ഥ് ശിവ പാര്‍വ്വതി തിരുവോത്തിനെ നായികയാക്കി ഒരുക്കുന്ന 'വര്‍ത്തമാന'ത്തിന്റെ ടീസര്‍ ഇന്ന് വൈകിട്ട് 7 ന് മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസ് റിലീസ് ചെയ്യും. ചിത്രം ഫെബ്രുവരി 19 ന് തിയേറ്റില്‍ റിലീസ് ചെയ്യും. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ആര്യാടന് ഷൗക്കത്തിന്റേതാണ്. അദ്ദേഹം ചിത്രത്തിന്റെ നിര്‍മ്മാണ പങ്കാളി കൂടിയാണ്. ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് വര്‍ത്തമാനം റിലീസിന് ഒരുങ്ങുന്നത് . സെന്‍സറിംഗ് സംബന്ധിച്ച് ചിത്രത്തിന് ആദ്യം വിലക്കേര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് റിവൈസിംഗ് കമ്മറ്റി പ്രവര്‍ത്തനാനുമതി നല്‍കിയതോടെ ചിത്രം തീയേറ്ററില്‍ റിലീസ് ചെയ്യുന്നത്.
സ്വാതന്ത്ര്യ സമര സേനാനി മുഹമ്മദ് അബ്ദുള്‍ റഹ്മാനെ കുറിച്ച് ഗവേഷണം നടത്തുവാനായി ഡല്‍ഹിയിലെ ഒരു യൂണിവേഴ്സിറ്റിയിലേക്കു യാത്രതിരിച്ച മലബാറില്‍ നിന്നുള്ള ഒരു പെണ്‍കുട്ടി നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളുമാണ് വര്‍ത്തമാനത്തിന്റെ പ്രമേയം. സമകാലിക ഇന്ത്യന്‍ സമൂഹം നേരിടുന്ന രാഷ്ട്രീയ സാമൂഹ്യ പ്രശ്നങ്ങളാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. 'ഫൈസാ സൂഫിയ' എന്ന ഗവേഷക വിദ്യാര്‍ത്ഥിനിയുടെ കഥാപാത്രമാണ് പാര്‍വ്വതിയുടേത്. റോഷന് മാത്യു, സിദ്ദിഖ് എന്നിവരും ചിത്രത്തിലെ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
വലിയ താരനിര ചിത്രത്തില്‍ അണിനിരക്കുന്നു. ഡല്‍ഹി, ഉത്തരാഖണ്ഡ്, കേരളം എന്നിവിടങ്ങളിലായി രണ്ടു ഷെഡ്യൂളിലാണ് 'വര്‍ത്തമാനം' ചിത്രീകരിച്ചത്. രണ്ടു പാട്ടുകള്‍ ചിത്രത്തിലുണ്ട്. ദേശീയസംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാക്കള്‍ ഒരുമിക്കുന്ന സിനിമയെന്ന പ്രത്യേകത കൂടി ഇതിനുണ്ട്. പാര്‍വ്വതി തിരുവോത്തിന്റെ വളരെ ശ്രദ്ധേയമായ കഥാപാത്രമാണ് വര്‍ത്തമാനത്തിലെ ഫൈസാസൂഫിയ. ബാനര്‍ ബെന്‍സി പ്രൊഡക്ഷന്‍സ്, സംവിധാനം സിദ്ധാര്‍ത്ഥ് ശിവ, നിര്‍മ്മാണം ബെന്‍സി നാസര്‍, ആര്യാടന് ഷൗക്കത്ത്, കഥതിരക്കഥ സംഭാഷണം ആര്യാടന് ഷൗക്കത്ത്, ക്യാമറ അഴകപ്പന്‍, ഗാനരചന റഫീക് അഹമ്മദ്, വിശാല്‍ ജോണ്സണ്, പശ്ചാത്തല സംഗീതം ബിജിപാല്‍, പ്രൊഡക്ഷന്‍ കണ്ട്രോളര് ഡിക്സന് പൊടുത്താസ്, പി.ആര്.ഒ. പി.ആര്.സുമേരന്‍ (ബെന്‍സി പ്രൊഡക്ഷന്‍സ്)






