
'ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' കേരളീയ സമൂഹത്തിലാകെ ചര്‍ച്ചയാക്കപ്പെടുകയാണ്. കൃത്യമായ രാഷ്ട്രീയം പറഞ്ഞുവെയ്ക്കുന്ന ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയിയലും തരംഗം സൃഷ്ടിക്കുകയാണ് ചിത്രം. ഇപ്പോഴിതാ ചിത്രത്തിലെ ഒരു പാട്ടിനൊപ്പം ചുവടുവെച്ച് സ്റ്റാറായിരിക്കുകയാണ് രമ്യ.
പാളുവ ഭാഷയിലെ 'ഒരു കൊടം പാറ്' എന്ന നാടന്പാട്ടിനൊപ്പമാണ് രമ്യ ചുവടുവെക്കുന്നത്. തയ്യാറെടുപ്പുകളോടെ ഏതെങ്കിലുമൊരു വേദിയിലല്ല നൃത്തം. വളരെ ആസ്വദിച്ച് നടുറോട്ടിലാണ് ചുവടുവെക്കുന്നത്. ഒരു കൊടം പാറ് എന്ന പാട്ടിന് വരികള്‍ നല്കിയ മൃദുല ദേവിതന്നെയാണ് ഈ വിഡിയോ പങ്കുവെച്ചിരിക്കുന്നത്.






