ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ ജൂണില്‍ പ്രഖ്യാപിക്കുമെന്ന് കെസി വേണുഗോപാല്‍. പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം അദേഹം മാധ്യമങ്ങളോട് അദേഹം സംസാരിക്കുകയായിരുന്നു. തിരഞ്ഞെടുപ്പിലൂടെയായിരിക്കും അധ്യക്ഷനെ തീരുമാനിക്കുകയെന്നും വേണുഗോപാല്‍ പറഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പ് നടപടികളെ ബാധിക്കാതിരിക്കാനാണ് ജൂണില്‍ അധ്യക്ഷ പ്രഖ്യാപനം നടത്തുന്നത്.
പാര്‍ട്ടി ഭരണഘടന പ്രകാരമായിരിക്കും തിരഞ്ഞെടുപ്പ് നടപടികള്‍ നടത്തുക. തീരുമാനം ഐകകണ്ഠേനയെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. മെയ് മാസത്തില്‍ സംഘടന തിരഞ്ഞെടുപ്പ് നടക്കും. കോണ്‍ഗ്രസിലെ എതിര്‍ശബ്ദം പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്നുവെന്ന് ഒരുവിഭാഗം നേതാക്കള്‍ പ്രവര്‍ത്തക സമിതിയില്‍ അഭിപ്രായപ്പെട്ടു. രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് തിരികെ എത്തണമെന്നാണ് പ്രവര്‍ത്തക സമിതി വീണ്ടും ആവശ്യപ്പെട്ടിരിക്കുന്നത്.






