
എയർടെൽ പുതിയ ആഡ്-ഓൺ റീചാർജുകൾ അവതരിപ്പിച്ചു. എയർടെല്ലിന്റെ മ്യൂസിക് സ്ട്രീം ഉപാധിയായ വിങ്കിന്റെ പ്രീമിയം സബ്സ്ക്രിപ്ഷൻ ഇതിൽ ലഭിക്കുന്നു. 78 രൂപയുടെയും 248 രൂപയുടെയും ആഡ് ഓൺ പ്രീപെയ്ഡ് പ്ലാനുകളാണ് എയർടെൽ അവതരിപ്പിച്ചിരിക്കുന്നത്.
ഒരു മാസത്തെ വിങ്ക് പ്രീമിയം സബ്സ്ക്രിപ്ഷൻ 78 രൂപയുടെ റീചാർജ് നൽകുന്നു. 248 രൂപയുടെ പ്ലാൻ ഒരു വർഷത്തെ സബ്സ്ക്രിപ്ഷൻ ആണ് നൽകുന്നത്. ആഡ് ഓൺ റീചാർജുകൾ കൂടാതെ വിങ്ക് പ്രീമിയം സബ്സ്ക്രിപ്ഷൻ പ്രത്യേകമായി തിരഞ്ഞെടുക്കാനുള്ള അവസരം എയർടെൽ താങ്ക്സ് ആപ്പിൽ ലഭ്യമാണ്. 78 രൂപ റീചാർജിൽ ഒരു മാസത്തെ വിങ്ക് പ്രീമിയം സബ്സ്ക്രിപ്ഷനിൽ എഫ്യുപി പരിധിയിൽ (ദിവസവും ഉപയോഗിക്കാവുന്ന പരിധി) വർദ്ധിച്ചാൽ ഓരോ അധിക എംബി ഡാറ്റയ്ക്കും 50 പൈസ വീതം ഈടാക്കും .
ഒരു വർഷത്തെ വിങ്ക് പ്രീമിയം സബ്സ്ക്രിപ്ഷനോടുകൂടെ 25 ജിബിയുടെ ഡാറ്റയും 248 രൂപയുടെ പ്ലാനിൽ ലഭിക്കും. 25 ജിബി ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാൽ പിന്നീട് ഓരോ അധിക എംബി ഡാറ്റയ്ക്കും 50 പൈസ വീതം ചെലവഴിക്കണം. ആഡ് ഓൺ പാക്ക് ആയതുകൊണ്ട് ഇപ്പോഴുള്ള പ്ലാനിലെ വാലിഡിറ്റി തന്നെയാവും 248 രൂപയുടെ റീചാർജിന് ശേഷവും. വിങ്ക് പ്രീമിയം പ്രത്യേകമായി സബ്സ്ക്രൈബ് ചെയ്യണമെങ്കിൽ എയർടെൽ താങ്ക്സ് ആപ്പിലെ ഡിജിറ്റൽ സ്റ്റോറിലെ ഹോം പെയ്ജിൽ വിങ്ക് പ്രീമിയം ഓപ്ഷൻ കാണാം . ഒരു മാസത്തേക്ക് 49 രൂപയും ഒരു വർഷത്തേക്ക് 399 രൂപയുമാണ് ഇതിന്.






