
കാര്‍ഷിക ബില്ലിനെതിരെ സമരമുഖത്തുള്ള കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബിജിബാലും ഹരിനാരായണനും. 'വിത്ത്' എന്ന പേറില് പുറത്തിറക്കിയ മ്യുസിക്കല്‍ വിഡിയോ ഇതിനോടകംതന്നെ ഹിറ്റായിരിക്കുകയാണ്.
വ്യക്തമായ രാഷ്ട്രീയം പറയുന്ന വരികളാണ് വിത്തിന്റേത്. 'വിത്തെറിഞ്ഞ് വിളവെടുത്തവന്റെയാണ് ചോറ്... അധികാരച്ചുരിക കൊണ്ട് ചോരുകില്ല വീറ്... കണ്ടില്ലെന്ന് നടിക്കരുത് ചുട്ട കണ്ണുനീര്... നട്ടവന്റെ നീതിക്കായ് തുടരണം ഈ പോര്...' എന്നുതുടങ്ങുന്ന വരികള്‍ കര്ഡഷകരെ പിന്തുണക്കുന്നതിനായി ആഹ്വാനംചെയ്യുകകൂടിയാണ്.
ഹരിനാരായണന്റെ വരകികള്ക്ക് ജിബിന്‍ ഗോപാലാണ് സംഗീതം നല്‍കിയിരിക്കുകയാണ്, ബിജിബാലും ഹരിനാരായണനും ചേര്‍ന്നാണ് സ്ക്രീനില്‍ തെളിയുന്നത്. വരികളുടെ വീര്യമൊട്ടും ചോരാതെതന്നെ ഇരുവരും വളരെ മനോഹരമായി വിത്ത് അവതരിപ്പിക്കുന്നു.






