നീണ്ട പത്തു മാസത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും സിനിമ സെറ്റിലെത്തി. കേരളത്തിന്റെ മുഖ്യമന്ത്രിയായി അഭിനയിക്കുന്ന വണ്‍ എന്ന സിനിമയുടെ അവസാനവട്ട ചിത്രീകരണത്തിനാണ് താരം എത്തിയത്. മമ്മൂട്ടിയെ നായകനാക്കി ഇച്ചായിസ് പ്രൊഡക്ഷന്ന്സ് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സന്തോഷ് വിശ്വനാഥനാണ്.
ഒരകു വലിയ ഇടവേളയ്ക്ക് ശേഷം താരം സെറ്റില്‍ എത്തിയിരിക്കുന്ന വിഡിയോ വൈറലായിരിക്കുകയാണ്. കറുത്ത റേഞ്ച് റോവറില്‍ അടിപൊളി ഗെറ്റപ്പിലാണ് താരം എത്തിയത്. താടിയും മുടിയും നീട്ടിയ രൂപത്തിലാണ് മമ്മൂട്ടി സെറ്റില്‍ വന്നിറങ്ങുന്നത്. ജോജു ജോര്‍ജ്, സംവിധായകന് രഞ്ജിത്ത്, സലിം കുമാര്‍, മുരളി ഗോപി, ബാലചന്ദ്ര മേനോന്. സങ്കര്, രാമകൃഷ്ണന്, മാമുക്കോയ, രമ്യ, അലന്‍സിയര്‍, സുധീര്‍ കരമന, ജയകൃഷ്ണന്, ഗായത്രി അരുണ്‍, നന്ദു തുടങ്ങിയ നീണ്ടതാരനിര ചിത്രത്തില്‍ പ്രധാന കഥാപത്രങ്ങളില്‍ എത്തുന്നു.
ചിറകൊടിഞ്ഞ കിനാവുകള്‍ക്കു ശേഷം സന്തോഷ് ഒരുക്കുന്ന ചിത്രമാണ് വണ്‍. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ ചിത്രത്തെ നോക്കി കാണുന്നത്. ബോബി-സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. ആര് വൈദി സോമസുന്ദരം ഛായഗ്രഹനാകുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്ട്രോളര് ബാദുഷയാണ്. റഫീഖ് അഹമ്മദിന്റെ ഗാന രചനയ്ക്ക് സംഗീതം നല്‍കുന്നത് ഗോപി സുന്ദറാണ്.






