ഹോണ്ട സിറ്റിയുടെ ഹൈബ്രിഡ് പതിപ്പ് ഇന്ത്യയിലേക്ക് എത്തുന്നു. ഈ മോഡൽ ഇതിനകം തായ്ലൻഡിൽ വിൽപ്പനയ്ക്കെത്തുന്നുണ്ട്. 2021 മധ്യത്തോടെ ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് പുതിയ റിപ്പോർട്ട്. പുതിയ സിറ്റി ഹൈബ്രിഡിന് 15 ലക്ഷം മുതൽ 18 ലക്ഷം രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്. കൂടാതെ ഈ മോഡലിന് പെട്രോൾ-ഇലക്ട്രിക് ഹൈബ്രിഡ് ഓപ്ഷനും ലഭിക്കുമെന്നാണ് അറിയുന്നത്.
98 bhp കരുത്ത് നൽകുന്ന 1.5 ലിറ്റർ അറ്റ്കിൻസൺ സൈക്കിൾ പെട്രോൾ എഞ്ചിൻ, ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേഷൻ (ISG), 109 bhp വാഗ്ദാനം ചെയ്യുന്ന രണ്ടാമത്തെ ഇലക്ട്രിക് മോട്ടോർ എന്നിവ ഉൾപ്പെടുന്നതാണ് ഹൈബ്രിഡ് യൂണിറ്റ്. ഈ സംവിധാനം ആഗോള വിപണിയിലെ പുതുതലമുറ ജാസിനൊപ്പം കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
e:HEV ഇലക്ട്രിക് ഡ്രൈവ്, ഹൈബ്രിഡ് ഡ്രൈവ്, എഞ്ചിൻ ഡ്രൈവ് എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകളും പുതിയ ഹോണ്ട സിറ്റി വാഗ്ദാനം ചെയ്യുന്നു. ഹൈബ്രിഡ് എഞ്ചിനുള്ള ഉള്ള പുതിയ ഹോണ്ട സിറ്റി മികച്ച ഇന്ധനക്ഷമത കൈവരിക്കുന്ന കാറാണ്. ഇത് 27 കിലോമീറ്ററിൽ കൂടുതൽ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യും. ആഗോള വിപണിയിലുള്ള മോഡലിൽ 7 ഇഞ്ച് ഇൻസ്ട്രുമെന്റ് കൺസോൾ, സ്റ്റിയറിംഗ് വീൽ പാഡിൽസ്, ഒരു ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് തുടങ്ങിയവ ലഭിക്കുന്നു. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ കീപ്പിംഗ് അസിസ്റ്റ്, ലെയ്ൻ സെന്ററിംഗ് അസിസ്റ്റ് തുടങ്ങിയവയാണ് മറ്റു ഫീച്ചറുകൾ.

Comments