
റാഞ്ചി: ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ആരോഗ്യ നില വഷളായി. ആരോഗ്യനില േോശമായതോടെ അദേഹത്തെ ഡല്‍ഹി എയിംസിലേക്ക് ഇന്ന് മാറ്റിയേക്കും. നിലവില്‍ അദേഹം റാഞ്ചിയിലെ ആശുപത്രിയിലാണ് ചികിത്സയില്‍ കഴിയുന്നത്.
ലാലുവിന്റെ മകനും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവും മറ്റ് കുടുംബാംഗങ്ങളും നിലവില്‍ റാഞ്ചിയിലുണ്ട്. ഇവരും ലാലുവിനൊപ്പം ഡല്ഹിയില്േക്ക് അനുഗമിച്ചേക്കും. ലാലുവിനെ എ്യിംസിലേക്ക് മാറ്റാനുള്ള തയാറെടുപ്പുക ള്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്നാണ് ലാലുവിനൈ ആശുപത്രിയില്‍ പ്രവേളശിപ്പിച്ചത്. വിവാദമായ കാലിത്തീറ്റ കുംഭകോണ കേസില്‍ കഒുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 2017 ഡിസംബര്‍ മുതല്‍ ജാര്‍ഖണ്ഡിലെ ബിര്‍സ മുണ്ട ജയിലില്‍ ശിക്ഷ അനുഭവിക്കുകയാണ് അദേഹം.






