
നമ്മുടെ നാട്ടില് വേരിക്കോസ് വെയിന് രോഗികളുടെ എണ്ണം ദിനം പ്രതി വര്ധിക്കുകയാണ്. ഇന്ത്യയില് 5 ശതമാനം ആളുകള്ക്ക് ഈ രോഗമുണ്ട്. എന്തുകൊണ്ട് രോഗികളുടെ എണ്ണം വര്ധിക്കുന്നു എന്നതിനെ സംബന്ധിച്ച് കൂടുതലറിയാന് അന്തര്ദേശീയ തലത്തില് അനേകം ഗവേഷണങ്ങള് നടക്കുന്നുണ്ട്.
എല്ലാ പ്രായത്തിലും ഉള്ളവര്ക്ക് കാലുകളില് സാധാരണ കാണുന്ന ഈ രോഗത്തിന് ഭക്ഷണക്രമവും ജീവിതശൈലിയും മുതല് ജനിതക കാരണങ്ങള് വരെ കണ്ടെത്തിയിട്ടുണ്ട്. കാരണങ്ങള് എന്തുതന്നെയായാലും വേരിക്കോസ് വെയിനുമായി ജീവിക്കുന്നവര് അനുഭവിക്കുന്ന മാനസിക ശാരീരിക പ്രശ്നങ്ങള് നിരവധിയാണ്.
ചികിത്സ എങ്ങനെ
വേരിക്കോസ് വെയിന് ചികിത്സയെന്നത് രോഗശമനത്തേക്കാള് കാലിന്റെ സൗന്ദര്യം വീണ്ടെടുക്കാനുള്ളതാണെന്ന് കരുതി പലരും ചികിത്സ തേടാന് വൈകാറുണ്ട്. ഇത് രോഗാവസ്ഥ ഗുരുതരമാക്കും. രോഗം മൂര്ച്ഛിക്കുമ്പോള് ഞരമ്പുകള് പൊട്ടിത്തുടങ്ങുകയും തുടര്ന്ന് വ്രണങ്ങള് കരിയാതാകുമ്പോള് പ്രശ്നം സങ്കീര്ണമാവുകയും ചെയ്യും. എന്നാല് ഇന്ന് വൈദ്യശാസ്ത്ര മേഖല പരീക്ഷണ ഗവേഷണങ്ങളിലൂടെ ചികിത്സാരംഗത്ത് വളരെയധികം പുരോഗതി പ്രാപിച്ചിരിക്കുന്നു. ഈ രോഗാസ്ഥയുമായി ബന്ധപ്പെട്ടുണ്ടാവുന്ന വേദന, ഉണങ്ങാത്ത മുറിവ്, നീര്ക്കെട്ട്, അനുബന്ധിച്ചുണ്ടാവുന്ന മറ്റ് രോഗങ്ങള് എന്നിവ രോഗികളില് വലിയ പ്രതിസന്ധി സൃഷ്ടിക്കും. ആരോഗ്യ പ്രശ്നങ്ങള് മാത്രമല്ല സാമ്പത്തിക ഭാരവും ഉണ്ടാവുന്നു.
ഫലപ്രദമായ പരിഹാരം
ഈ രോഗം ഫലപ്രദമായും കാര്യക്ഷമമായും ചികിത്സിക്കാനുള്ള നൂതനമായ കണ്ടെത്തലുകള് ഉണ്ടായിക്കഴിഞ്ഞു. വേരിക്കോസ് വെയിന് ചികിത്സാരംഗത്ത് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ചങ്ങനാശ്ശേരി ചെത്തിപ്പുഴ സെന്റ് തോമസ് ഇന്സ്റ്റിറ്റ്യൂട്ട് ഫോര് വീനസ് ഡിസീസസ് അന്തര്ദേശീയ രംഗത്ത് ശ്രദ്ധേയമായ ആതുരസേവന കേന്ദ്രമാണ്. ഡോ. എന്. രാധാകൃഷണന്റെ നേതൃത്വത്തില് പ്രവര്ത്തിക്കുന്ന പ്രസ്തുത കേന്ദ്രം വിജയകരമായി മുപ്പത്തയ്യായിരത്തിലധികം വേരിക്കോസ് വെയിന് ചികിത്സകളാണ് പൂര്ത്തിയാക്കിയത്. ഈ മേഖലയിലെ മികച്ച നേട്ടങ്ങളില് ഒന്നാണിത്.
വേരിക്കോസ് വെയിനെക്കുറിച്ചുള്ള സമഗ്രമായ പഠനങ്ങളും ഗവേഷണങ്ങളും രാജീവ്ഗാന്ധി സെന്റര് ഫോര് ബയോടെക്നോളജിയുടെ സഹകരണത്തോടെ ഇവിടെ നിരന്തരം നടക്കുന്നുണ്ട്. വേരിക്കോസ് വെയിന് രോഗത്തിന് സമ്പൂര്ണ ചികിത്സ ലഭ്യമാകുന്ന കേന്ദ്രം എന്ന പ്രത്യേകതയും ഈ സ്ഥാപനത്തിനുണ്ട്. അതുകൊണ്ടുതന്നെ വേരിക്കോസ് വെയിന് ചികിത്സാരംഗത്തെ പ്രഥമവും മികച്ചതുമായ ആതുരാലയ കേന്ദ്രമായി ചെത്തിപ്പുഴ സെന്റ് തോമസ് ഇന്സ്റ്റിറ്റ്യൂട്ട് ഫോര് വീനസ് ഡിസീസസ് മാറിയിട്ടുണ്ട്.
രോഗാവസ്ഥ തിരിച്ചറിയുക എന്നത് ചികിത്സയില് വളരെ പ്രധാനപ്പെട്ട കാര്യമാണ്. കളര്ഡോപ്ളര് സ്റ്റഡി വളരെ ഫലപ്രദമായ രോഗനിര്ണ്ണയോപാധിയാണ് എന്ന് പഠനങ്ങള് തെളിയിക്കുന്നു. ബാന്റേജ്, കാലുകള് ഉയര്ത്തിവച്ച് വിശ്രമിക്കുക മുതലായവ ആദ്യഘട്ടങ്ങളില് ഈ രോഗത്തിന് ഫലപ്രദമാണെങ്കിലും, മറ്റു ചികിത്സകളിലേക്ക് കാലാന്തരത്തില് മാറേണ്ടി വരും. പ്രധാനമായും നാല് തരത്തിലുള്ള ചികിത്സകളാണ് വേരിക്കോസ് വെയിന് ഉപയോഗിക്കുന്നത്.

1. സ്ക്ലിറോതെറാപ്പി
വളരെ ചെറിയ ഞരമ്പുകളിലേക്ക് പ്രത്യേകതരം രാസലായനി കടത്തിവിട്ട് കെമിക്കല് ബോബിംഗ് എന്ന പ്രക്രിയയിലൂടെ നടത്തുന്ന ചികിത്സയാണ് സ്ക്ലിറോതെറാപ്പി. പാര്ശ്വഫലങ്ങളില്ല എന്നത് ഈ രീതിയുടെ മേന്മയാണ്. ആഴ്ചകള്ക്ക് ഉള്ളില്തന്നെ രോഗഗ്രസ്തമായ രക്തക്കുഴലുകള് നശിച്ച് പോവുകയും ചെയ്യും. ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി വികസിപ്പിച്ചെടുത്ത മോഡിഫൈഡ് മൈക്രോഫോം സ്ക്ലിറോതെറാപ്പി (MMFST) എന്ന ചികിത്സ രീതി ലോകപ്രശംസ പിടിച്ചുപറ്റിയിട്ടുള്ളതാണ്.
2. എന്ഡോവീനസ് ലേസര് തെറാപ്പി (EVLT)
അന്തര്ദേശീയരംഗത്ത് ഏറെ ശ്രദ്ധേയമായ ചികിത്സാരീതികളില് ഒന്നാണ് ലേസര്ട്രിറ്റ്മെന്റ്. രക്ത ധമനിക്ക് ഉള്ളിലേക്ക് കയറ്റിവിടുന്ന കത്തീറ്റര് വഴി ലേസര് രോഗബാധിതമായ ഞരമ്പുകളില് ഏല്പ്പിക്കുകയും അവ സാവധാനം കരിഞ്ഞുപോവുകയും ചെയ്യും. പാര്ശ്വഫലങ്ങളില്ല, ആശുപത്രി തുടര്ച്ചയായി താമസിക്കേണ്ട ആവശ്യമില്ല എന്നിവ ഈ ചികിത്സരീതിയെ ജനപ്രിയമാക്കുന്നു.
3. വീനസല് വെയിന് ട്രീറ്റ്മെന്റ്
അതിനൂതനമായ ഒരു ചികിത്സയാണിത്. അള്ട്രാസൗണ്ട് സ്കാനിങ്ങിന്റെ സഹായത്തോടെ ഞരമ്പുകള്ക്ക് ഉള്ളിലെ തടസങ്ങള് മനസിലാക്കുകയും തുടര്ന്ന് രക്തധമിനിയുടെ ഉള്ളിലേക്ക് കത്തീറ്റര് ഉപയോഗിച്ച് Cyanoacrylate എന്ന മരുന്ന് നിക്ഷേ പിക്കുകയും, നേരിയ തോതില് മര്ദം ചെലുത്തി തടസങ്ങളുള്ള ഞരമ്പുകളെ ഇല്ലാതെയാക്കുകയും ചെയ്യുന്ന രീതിയാണിത്. ചെലവ് കൂടുമെങ്കിലും ഈ ചികിത്സാരീതിയുടെ ഫലപ്രാപ്തി മികച്ചതാണ്.
4. സര്ജറി
ശസ്ത്രക്രിയയിലൂടെ രോഗബാധിതമായ ഞരമ്പുകളെ മുറിച്ച് മാറ്റുന്ന രീതിയാണിത്. മറ്റ് ചികിത്സകള്ക്ക് പ്രസക്തിയില്ലാതെയാവുന്ന സാഹചര്യത്തില് മാത്രമാണ് ഈ ചികിത്സാരീതി ഉപയോഗിക്കുന്നത്. മറ്റ് മൂന്ന് രീതികളെ അപേക്ഷിച്ച് കുറെക്കൂടി വേദനയുള്ളവാക്കുന്ന ചികിത്സയാണിത്. അല്പകാലം ചികിത്സക്കായി ആശുപത്രിയില് തങ്ങേണ്ടതായും വരും. മുറിവ് ഉണങ്ങാന് ദിവസങ്ങള് വേണ്ടിവരും. മുറിവില് നിന്ന് രക്തം, വെളളം, പഴുപ്പ് എന്നിവ വരാനും സാധ്യതയുണ്ട്. ഈ ചികിത്സ ആധുനിക കാലത്ത് അത്യാവശ്യഘട്ടങ്ങളില് മാത്രമേ പ്രോത്സാഹിപ്പിക്കാറുള്ളു.
വേരിക്കോസ് വെയിന് രോഗബാധിതര് ഇനി മുതല് ഭയപ്പെടേണ്ടതില്ല. ചികിത്സ വളരെ എളുപ്പമാണ്. രോഗം മൂര്ച്ഛിക്കുന്നതിന് മുമ്പ് തന്നെ ചികിത്സ തേടുക എന്നതാണ് പ്രധാന കാര്യം.







Comments