ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെ ചൈനയുടെ ഭാഗത്ത് നിന്ന് പ്രകോപനപരമായ നീക്കം. യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ ഫ്രിക്ഷന്‍ പോയിന്റുകളില്‍ ചൈന സൈവികരുടെ എണ്ണെ വര്‍ധിപ്പിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 21 ന് നടന്ന ആറാം വട്ട ചര്‍ച്ചയെത്തുടര്‍ന്ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവന ചൈന ലംഘിക്കുകയും ചൈനയുടെ ഭാഗത്തുനിന്ന് കയ്യേറ്റശ്രമങ്ങള്‍ ഉണ്ടായതായും വിലയിരുത്തപ്പെടുന്നു.
കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ നടന്ന ഇരുരാജ്യങ്ങളുടെയും ചര്‍ച്ചയ്ക്ക് ശേഷം ഇരുപക്ഷവും സംയുക്ത പ്രസ്താവന ഇറക്കിയിരുന്നു. ഈ പ്രസ്താവന പ്രകാരം ഇരുരാജ്യങ്ങളിലെയും രാജ്യങ്ങളിലെയും നേതാക്കള്‍ എത്തിച്ചേര്‍ന്ന സുപ്രധാന സമവായം ആത്മാര്‍ത്ഥമായി നടപ്പാക്കാനും, ആശയവിനിമയം ശക്തിപ്പെടുത്താനും, തെറ്റിദ്ധാരണകള്‍ ഒഴിവാക്കാനും, കൂടുതല്‍ സൈനികരെ മുന്‍നിരയിലേക്ക് അയക്കുന്നത് നിര്‍ത്താനും ഏകപക്ഷീയമായി വിട്ടുനില്‍ക്കാനും സമ്മതിച്ചകൊണ്ടുള്ളതായിരുന്നു കരാര്‍.
എന്നാല്‍ ഇതിന് വിരുദ്ധമായാണ് ചൈനയുടെ പക്കല്‍ നിന്നുള്ള പ്രവര്‍ത്തനങ്ങള്‍. ചില മേഖലകളില്‍ ചൈനീസ് കേന്ദ്രീകരണം മുന്‍കൂട്ടി കണ്ടുകൊണ്ട് ഇന്ത്യന്‍ സൈന്യം മുന്‍കരുതല്‍ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. അതിന്റെ ഭാഗമായി ഡിഫന്‍സ് ഫോഴ്സ്, ടാങ്കറുകള്‍, സായുധ സൈനികര്‍ എന്നിവരെ കൂടുതലായി ഇവിടങ്ങളില്‍ കേന്ദ്രീകരിച്ചിട്ടഉണ്ട്.






