
അഞ്ചൽ : ആരോഗ്യ വകുപ്പ് നടത്തിയ ആന്റിജൻ പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആയവർക്ക് സ്വകാര്യ ആശുപത്രിയിൽ പരിശോധന നടത്തിയപ്പോൾ ഫലം നെഗറ്റീവ്. അഞ്ചലിലാണ് സംഭവം.
മേഖലയിൽ കോവിഡ് പടരുന്ന സാഹചര്യത്തിൽ നടത്തിയ പരിശോധനയിലാണ് വ്യത്യസ്ത ഫലങ്ങൾ ലഭിച്ചത്.18 പേർക്കാണ് ഇത്തരത്തിൽ വ്യത്യസ്ത ഫലങ്ങൾ ലഭിച്ചത്. ഏരൂർ പഞ്ചായത്തിലെ കരിമ്പിൻകോണം വാർഡിലാണു പ്രശ്നം.
ഫലത്തിലെ ആശയക്കുഴപ്പം കാരണം പലരും ക്വാറന്റീൻ പാലിക്കാതെ വന്നതോടെ രോഗ വ്യാപന ഭീതിയിലായി നാട്ടുകാർ . ഇതോടെ സംശയമുള്ളവരെ ആർടിപിസിആർ പരിശോധനയ്ക്കു വിധേയരാക്കാൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചു.
തുടർന്ന്, ആരോഗ്യ വകുപ്പ് നടത്തിയ ആന്റിജൻ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചവർ കർശനമായും ക്വാറന്റീൻ പാലിക്കണമെന്നു മെഡിക്കൽ ഓഫിസർ ഡോ.ബിജി നിർദേശിച്ചു.






