സ്മാര്‍ട്ഫോണുകളില്‍ ഗൂഗിള്‍ സേർച്ച് കൂടുതൽ ലളിതമാക്കുന്നു. ഗൂഗിൾ സേർച്ച് ഇനി പുതിയ ഡിസൈനിൽ എത്തും. പുതിയ ഡിസൈനിൽ ആളുകള്‍ക്ക് വളരെ പെട്ടെന്ന് തന്നെ സെര്‍ച്ച് റിസല്‍ട്ട് പരിശോധിക്കാനും അത് മനസിലാക്കാനും സാധിക്കും. വലിയതും കടുപ്പത്തിലുള്ളതുമായ അക്ഷരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ ഡിസൈന്‍ തയ്യാറാക്കിയത്.
ചുറ്റുമുള്ള ഡിസൈനുകളേക്കാള്‍ സെര്‍ച്ച് റിസല്‍ട്ടില്‍ ലഭിക്കുന്ന വിവരങ്ങളില്‍ ആളുകളുടെ ശ്രദ്ധ പതിയും വിധത്തില്‍ ഗൂഗിള്‍ സെര്‍ച്ചിനെ മാറ്റാനാണ് ആഗ്രഹമെന്ന് ഗൂഗിള്‍ ഡിസൈനര്‍ ഐലീന്‍ ചെങ് പറഞ്ഞു. കണ്ണുകളുടെ സുഖത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഡിസൈന്‍, വൃത്തിയുള്ള പശ്ചാത്തലം, മനപ്പൂര്‍വമുള്ള നിറങ്ങളുടെ ഉപയോഗം എന്നിവയാണ് പുതിയ സെര്‍ച്ച് ഡിസൈന്റെ പ്രധാന സവിശേഷതകള്‍. ഫോണ്‍ സ്ക്രീനിന്റെ പരമാവധി വീതി പ്രയോജനപ്പെടുത്തിയാവും സെര്‍ച്ച് റിസല്‍ട്ട് കാണാനാവുക.
പുതിയ അപ്ഡേറ്റില്‍ ആന്‍ഡ്രോയിഡിലും ജി മെയിലിലും മറ്റ് ഗൂഗിള്‍ ഉല്‍പ്പന്നങ്ങളിലും ഇതിനോടകം ലഭ്യമായിട്ടുള്ള ഗൂഗിള്‍ ഫോണ്ടുകളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സെര്‍ച്ച് റിസൾട്ടില്‍ ലഭിക്കുന്ന വിവരങ്ങളില്‍ ആളുകളുടെ ശ്രദ്ധ പതിയും വിധത്തില്‍ ഗൂഗിള്‍ സെര്‍ച്ചിനെ പരിഷ്കരിക്കാനാണ് ശ്രമിക്കുന്നതെന്ന് ഗൂഗിള്‍ ഡിസൈനര്‍ ഐലീന്‍ ചെങ് പറഞ്ഞു.






