
ന്യൂഡല്ഹി: വിവാദ കാര്ഷിക നിയമങ്ങള്ക്കെതിരെ പ്രതിഷേധം തുടരുന്ന കര്ഷകര് ബജറ്റ് ദിനത്തില് പാര്ലമെന്റിലേക്ക് മാര്ച്ച് നടത്തും. തങ്ങളുടെ ആവശ്യങ്ങള് അംഗീകരിച്ചില്ലെങ്കില് പ്രക്ഷോഭം കൂടുതല് കടുപ്പിക്കുമെന്ന സൂചന നല്കിക്കൊണ്ടാണ് പാര്ലമെന്റ് മാര്ച്ച് അറിയിച്ചിരിക്കുന്നത്.
കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന ഫെബ്രുവരി ഒന്നിന് മാര്ച്ച് നടത്താനാണ് കര്ഷകരുടെ തീരുമാനം. കാല്നടയായി വിവിധ സ്ഥലങ്ങളില് നിന്ന് പാര്ലമെന്റിലേക്ക് മാര്ച്ച് നടത്തുമെന്ന് ക്രാന്തികാരി കിസാന് യൂണിയന് നേതാവ് ദര്ശന് പാല് വ്യക്തമാക്കി.
റിപ്പബ്ലിക് ദിനമായ നാളെ രാജ്യ തലസ്ഥാന നഗരിയില് ട്രാക്ടര് റാലി നടത്താന് കര്ഷകര്ക്ക് ഡല്ഹി പോലീസ് അനുമതി നല്കിയിരുന്നു. റിപ്പബ്ലിക് ദിന പരേഡിന് തടസ്സമുണ്ടാക്കരുതെന്നും ഡല്ഹി പോലീസ് നിര്ദേശം നല്കിയിട്ടുണ്ട്. രാജ്പഥില് നടക്കുന്ന റിപ്പബ്ലിക് ദിന പരേഡ് അവസാനിച്ചതിനു ശേഷം മാത്രമേ ഡ്രാക്ടര് റാലി നടത്താന് പാടുള്ളു എന്നാണ് നിര്ദേശം.







Comments