
സ്ട്രീറ്റ് 750, സ്ട്രീറ്റ് റോഡ് മോഡലുകളുടെ നിര്‍മ്മാണം നിര്‍ത്തിവച്ച് ഹാര്‍ലി ഡേവിഡ്സണ്. ഇന്ത്യന്‍ വിപണിയില്‍ നിന്നുള്ള പിന്മാറ്റം ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് ഹാര്‍ലി ഡേവിഡ്സണ് പ്രഖ്യാപിച്ചത്. ഹരിയാനയിലെ ബാവല്‍ ഉത്പാദന കേന്ദ്രത്തിലെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയാണ്. സ്ട്രീറ്റ് 750, സ്ട്രീറ്റ് റോഡ് മോഡലു മോഡലുകള്‍ ഈ പ്ലാന്റില്‍ നിര്‍മ്മിച്ചതാണെന്നും കമ്പനി പറയുന്നു.
സ്ട്രീറ്റ് 750, സ്ട്രീറ്റ് റോഡ് എന്നിവയും അന്താരാഷ്ട്ര വിപണികളിലേക്ക് കയറ്റുമതി ചെയ്തിരുന്നതും ഇവിടെ നിന്നായിരുന്നു. 2013-ലാണ് ഹാര്‍ലി ഡേവിഡ്സണ് സ്ട്രീറ്റ് 750 ആദ്യമായി എത്തുന്നത്. ബിഎസ് VI നവീകരണം ലഭിക്കുന്ന കമ്പനിയുടെ ആദ്യ മോഡല്‍ കൂടിയാണ്. സ്ട്രീറ്റ് 750-ന്റെ സ്പോര്‍ട്ടിയര്‍ പതിപ്പായ സ്ട്രീറ്റ് റോഡ് നാല് വര്‍ഷത്തിന് ശേഷം 2017-ല്‍ വിപണിയില്‍ എത്തി. റിപ്പോർട്ട് പ്രകാരം ഈ രണ്ട് മോട്ടോര്‍സൈക്കിളുകളും 749 സിസി V-ഡ്യുവല്‍ എഞ്ചിനാണ് കരുത്ത് നല്‍കിയിരുന്നത്.
ഹാര്‍ലി ഡേവിഡ്സണ് സ്ട്രീറ്റ് 750-ന് 4.69 ലക്ഷം രൂപയും സ്ട്രീറ്റ് റോഡിന് 5.99 ലക്ഷം രൂപയുമായിരുന്നു എക്സ്ഷോറൂം വില. ഇരുമോഡലുകള്‍ക്കും കമ്പനി വലിയ ഓഫറുകള്‍ നല്‍കിയായിരുന്നു വിറ്റഴിച്ചിരുന്നത്. ഇരുമോഡലുകളെയും വ്യത്യസ്തമാക്കിയിരുന്നത് ചില കോസ്മെറ്റിക് മാറ്റങ്ങളാണ്. സ്ട്രീറ്റ് ബോബിന്റെ എഞ്ചിന് സംബന്ധിച്ച വിവരങ്ങള്‍ കമ്പനി കഴിഞ്ഞ ദിവസം പുറത്തുവിട്ടു. കൂടുതല്‍ ശക്തമായ എഞ്ചിനാകും ഈ മോഡലിന് ലഭിക്കുക. പുതിയ കളര്‍ ഓപ്ഷനും പുതിയ പതിപ്പിന്റെ സവിശേഷതയാണ്.






