
പാലക്കാട്: രാജ്യതലസ്ഥാനത്ത് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന ട്രാക്ടര്‍ റാലിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സൈക്കിള്‍ റാലി സംഘിടിപ്പിച്ച് ഷാഫി പറമ്പില്‍ എംഎല്‍എ. സ്വന്തം മണ്ഡലത്തിലായിരുന്നു എംഎല്‍എ യുവാക്കളുടെ പങ്കാളിത്തത്തോടെ സൈക്കിള്‍ റാലി സംഘിടിപ്പിച്ചത്. പോരാടുന്ന കര്ഷകന് റിപ്പബ്ലിക് ദിനത്തില്‍ പാലക്കാടന്‍ യൗവ്വനത്തിന്റെ ഐക്യദാര്‍ഢ്യം എന്ന കുറിപ്പോടെയായിരുന്നു സൈക്കിള്‍ റാലിയുടെ ചിത്രങ്ങള്‍ ഫെയ്സബുക്കില്‍ എംഎല്‍എ പങ്കുവച്ചത്. പാലക്കാട് കോട്ടയുടെ പരിസരത്ത് നിന്ന് ആരംഭിച്ച റാലി നഗരം ചുറ്റി സ്റ്റേഡിയം ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി യുവാക്കളാണ് സൈക്കിള്‍ റാലിയില്‍ പങ്കെടുത്തത്.
ദേശ് ഹമാരാ
Posted by Shafi Parambil on Monday, 25 January 2021
ജാൻ സെ പ്യാരാ
പോരാടുന്ന കർഷകന് റിപ്പബ്ലിക് ദിനത്തിൽ പാലക്കാടൻ യൗവ്വനത്തിന്റെ ഐക്യദാർഢ്യം .
#SoladirityOnPedals
സൈക്കിൾ റാലി തുടരുന്നു
#RepublicDay wishes
#SmartPalakkad







Comments