
സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ മലയാളികയുടെ സൂഫിയായി മാറിയ ദേവ് മോഹന്റെ പുതിയ ചിത്രം 'പുള്ളി' യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ദുല്‍ഖര്‍ സല്മാന് തന്റെ ഫേസ്ബുക്ക പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.
ഉറുമ്പുകള്‍ ഉറങ്ങാറില്ല, പ്രേമസൂത്രം എന്നീ സിനിമകളില്‍ സംവിധാന മികവു തെളിയിച്ച ജിജു അശോകനാണ് പുള്ളിയുടെ സംവിധാനം നിര്‍വ്വഹിക്കുന്നത്. കമലം ഫിലിംസിന്റെ ബാനറില്‍ റ്റി. ബി. രഘുനാഥനാണഅ ചിത്രം നിര്‍മ്മിക്കുന്നത്.
ചിത്രത്തിലെ മറ്റു കേന്ദ്ര കളാപാത്രങ്ങളെ സംബന്ധിക്കുന്ന വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ മികച്ച പ്രകടനം കാഴ്ച്ചവെച്ച ദേവിന്റെ അടുത്ത ചിത്രത്തിനായി വലിയ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.






