ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിക്കു പിന്നാലെ ബജറ്റ് ദിനത്തില്‍ പ്രഖ്യാപിച്ചിരിക്കുന്ന പാര്‍ലമെന്റ് മാര്‍ച്ചിലും മാറ്റമില്ലെന്ന് സംഘടനകള്‍. റിപ്പബ്ലിക് ദിനത്തില്‍ നടന്ന ട്രാക്ടര്‍ റാലി കലാപമായി മാറിയത് തിരിച്ചടിയായതോടെ ബജറ്റ് ദിനത്തില്‍ പ്രഖ്യാപിച്ച പാര്‍ലമെന്റ് റാലിയില്‍ നിന്ന് പിന്മാറണമെന്ന് കര്‍ഷക സംഘടനകളില്‍ ഒരു വിഭാഗം ആവശ്യമുയര്‍ത്തിയിരുന്നു.
എന്നാല്‍ നിയമങ്ങള്‍ പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന കടുത്ത നിലപാടില്‍ സംഘടനകള്‍ എത്തിനില്‍ക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ ബജറ്റ് അവതരിപ്പിക്കുന്ന ഫെബ്രുവരി ഒന്നിന് പാര്‍ലമെന്റിലേക്ക് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന മാര്‍ച്ചിനു മാറ്റമില്ലെന്ന് സംഘടനകള്‍ വ്യക്തമാക്കി.
അതേസമയം റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട് 22 എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തതായി ഡല്‍ഹി പോലീസ് അറിയിച്ചു. പോലീസ് ബാരിക്കേഡില്‍ ഇടിച്ചു മറിഞ്ഞ ട്രാക്ടറിനടിയില്‍പ്പെട്ട് മരിച്ച കര്ഷകന് ഉള്‍പ്പെടെ പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുക്കുമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

Comments