ന്യൂഡല്‍ഹി: കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് പുതിയ കോവിഡ് മാര്‍ഗ്ഗരേഖ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. അന്തിമ തീരമാനം സംസ്ഥാനങ്ങള്‍ക്കെടുക്കാം. പുതിയ കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് കണ്ടെയ്ന്മെന്റ് സോണിന് പുറത്തുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും അനുമതി ലഭിക്കും. സിനിമ തിയേറ്ററുകളില്‍ ഇനി കൂടുതല്‍ പേരെ പ്രവേശിപ്പിക്കാം.
മത, കായിക, വിദ്യാഭ്യാസ, സാമൂഹിക പരിപാടികളില്‍ കൂടുതല്‍ പേരെ പ്രവേശിപ്പിക്കാനും അനുമതി നല്കി. നിലവില്‍ അന്‍പതു പേര്‍ക്കു മാത്രമാണ് ഒരേസമയം പ്രവേശനം അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ മാര്‍ച്ച് മുതല്‍ അടച്ചിട്ടിരുന്ന സ്വിമ്മിംഗ് പൂളുകള്‍ തുറക്കാനും കേന്ദ്ര സര്‍ക്കാര്‍ പുതിയ മാര്‍ഗ്ഗ നിര്‍ദേശത്തില്‍ അനുമതി നല്കി. വിദേശ വിമാന യാത്രകളിലെ നിയന്ത്രണങ്ങള്‍ ഇളവ് ചെയ്യുന്നതില്‍ വ്യോമയാന മന്ത്രാലയത്തിന് ആഭ്യന്തര മന്ത്രാലയവുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാം.ള
പുതിയ മാര്‍ഗ്ഗരേഖയിലെ ഇളവുകള്‍ ഫെബ്രുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. സംസ്ഥാനങ്ങള്‍ക്ക് അകത്തും പുറത്തുമുള്ള യാത്രകള്‍ക്ക് യാതൊരു നിയന്ത്രണവും ഇനി ഉണ്ടാവില്ലെന്നും അന്തര്‍ സംസ്താന യാത്രകള്‍ക്കായി ഇനി പ്രത്യേക അനുമതി തേടേണ്ടതില്ലെന്നും കേന്ദ്രസര്‍ക്കാരിന്റെ പുതുക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.






