
ടാറ്റ മോട്ടോഴ്സിന്റെ ഐതിഹാസിക എസ്.യു.വി. സഫാരി റിപ്പബ്ലിക്ക് ദിനത്തില്‍ (ജനുവരി 26) അവതരിപ്പിച്ചു. ആറ് വേരിയന്റുകളില്‍ ആറ്, ഏഴ് സീറ്റര്‍ മോഡലുകളായാണ് സഫാരി വിപണിയില്‍ എത്തുന്നത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വില്പനക്കെത്തേണ്ടിയിരുന്ന ഹാരിയർ എസ്യുവിയുടെ 7 സീറ്റർ ചേട്ടനെയാണ് പുത്തൻ സഫാരി എത്തുന്നത്. ഫെബ്രുവരി നാല് മുതല്‍ ബുക്കിങ്ങ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ഈ വാഹനത്തിന്റെ വിലയും ബുക്കിങ്ങ് തുകയും പിന്നാലെ അറിയിക്കുമെന്നാണ് റിപ്പോര്‍ട്ട്.
റോയൽ ബ്ലൂ, ഡേറ്റോണാ ഗ്രെ, ഓർക്കസ് വൈറ്റ് എന്നിങ്ങനെ 3 നിറങ്ങളിൽ മാത്രമേ 2021 സഫാരി വാങ്ങാൻ സാധിക്കൂ. XE, XM, XT, XT+, XZ, XZ+ എന്നിവയായിരിക്കും ഈ വാഹനത്തിന്റെ വകഭേദങ്ങളെന്നാണ് സൂചന. ആറ് സീറ്റ് പതിപ്പുകളില്‍ മൂന്ന് നിരയിലെ ക്യാപ്റ്റന്‍ സീറ്റുകളും ഏഴ് സീറ്റര്‍ പതിപ്പില്‍ ഒരു നിര ബെഞ്ച് സീറ്റും നല്‍കിയായിരിക്കും സഫാരി എത്തുക എന്നാണ് റിപ്പോർട്ട്.
സഫാരി എന്നെഴുതിയ ക്രോം ഡീറ്റൈലിങ്ങുള്ള റൂഫ് റെയിൽ, ക്രോമിൽ പൊതിഞ്ഞ ടാറ്റായുടെ ട്രൈ-ആരോ ഷെയ്പ്പുലുള്ള ഗ്രിൽ എന്നിവയാണ് പ്രധാന വ്യത്യാസങ്ങൾ. പുത്തൻ സഫാരിയുടെ പിൻവശം പരമ്പരാഗത എസ്യുവി സങ്കല്പത്തിന് യോജിക്കുംവിധം ബോക്സിയാണ്. പുതിയ ബൂട്ട് ലിഡ്, റീഡിസൈൻ ചെയ്ത ടെയിൽ ലാംപ്, പുതിയ സ്പോയ്ലർ എന്നിവയാണ് മറ്റുള്ള ഫീച്ചറുകൾ. പുത്തൻ സഫാരി ഹരിയറിന് സമാനമായ ഇംപാക്റ്റ് ഡിസൈൻ 2.0 ഡിസൈൻ ഭാഷ്യം അനുസരിച്ചാണ് ഒരുക്കിയിരിക്കുന്നത്.
അകത്തളത്തിലെ ഡിസൈനില്‍ ഹാരിയറിന് സമനാണ് സഫാരിയും. അകത്തളം ബ്ലാക്ക്-ഐവറി ഫിനീഷിങ്ങിലാണ് ഒരുങ്ങിയിട്ടുള്ളത്. പനോരമിക് സണ്‍റൂഫ്, 8.8 ഇഞ്ച് ഫ്ളോട്ടിങ്ങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ത്രീ സ്പോക്ക് മള്‍ട്ടി ഫങ്ഷന് സ്റ്റിയറിങ്ങ് വീല്‍, ഏഴ് ഇഞ്ച് ഇന്‍സ്ട്രുമെന്റ് പാനല്‍ തുടങ്ങിയവ സഫാരിയിൽ ലഭിക്കുന്നു. ഐ.ആര്.എ.കണക്ടഡ് കാര്‍ ടെക്നോളജി വാഹനത്തിൽ നൽകിയിട്ടുണ്ട്. ഹാരിയറിനെ ചലിപ്പിക്കുന്ന 2.0-ലിറ്റർ ക്രയോടെക് ഡീസൽ എൻജിൻ തന്നെയാണ് പുത്തൻ ടാറ്റ എസ്യുവിയിലും. ഇത് 168 ബി.എച്ച്.പി.പവറും 350 എന്‍.എം.ടോര്‍ക്കുമേകും. ഇതില്‍ ട്രാന്സ്മിഷന് ഒരുക്കുന്നത് ആറ് സ്പീഡ് മാനുവല്‍ ഹ്യുണ്ടായി വികസിപ്പിച്ച ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റികും.






