
ലണ്ടന്‍/സിഡ്നി: ലോകത്തെ ഏറ്റവും തിരക്കേറിയ ദുബായ്-ലണ്ടന്‍ രാജ്യാന്തര വിമാനറൂട്ട് ബ്രിട്ടന് താൽക്കാലികമായി അടയ്ക്കുന്നു. യുഎഇയില്‍നിന്നു നേരിട്ടുള്ള യാത്രാവിമാനങ്ങള്‍ക്കു വിലക്ക് ഏര്‍പ്പെടുത്താനുള്ള ബ്രിട്ടന്റെ തീരുമാനം ഇന്ന് മുതൽ നിലവിൽ വരും.
യാത്രാവിലക്ക് വരുന്നതോടെ ആയിരക്കണക്കിന് ആളുകളെയാണ് ഇതു ബാധിക്കുക. ലണ്ടനില്‍നിന്നു കൂടുതല്‍ ചാര്‍ട്ടേഡ് വിമാനസര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ, വാക്സീനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള പുതിയ കൊറോണ വൈറസ് വകഭേദം പടരുമെന്നുള്ള ആശങ്കയാണ് യാത്രാ വിലക്കിനു പിന്നിലെന്നും ബ്രിട്ടന് അറിയിച്ചു. യുഎഇയില്‍ കഴിയുന്ന ബ്രിട്ടിഷ് പൗരന്മാരോട് നാട്ടിലെത്തണമെങ്കില്‍ നേരിട്ടല്ലാത്ത റൂട്ടുകള്‍ ഉപയോഗിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു.






